ആഗ്രഹം (കവിത -എ പി അൻവർ വണ്ടൂർ)

കൊറേയോണമുണ്ണണം
കൊറോണയൊന്നടങ്ങിയാൽ
കൊടുത്താൽ കൊല്ലത്തും
കിട്ടുമെന്നുള്ളതാണ്
കൊറോണയുടെ ധൈര്യം
ഓണക്കോടിയേക്കാളും
ഓണപ്പൂക്കളേക്കാളും
കൊറോണക്കിഷ്ടം
കുരച്ചും കിതച്ചും
മരിക്കുന്ന കോടികളെയാണ്
അത് കൊണ്ടാണ്
ഓണമുണ്ണാനിനി
കൊറോണയില്ലാ
കാലത്തിനായി
കാത്തിരിക്കുന്നത്.