ത്രിപ്തി ദേശായിയെ കണ്ടാൽ പോലീസില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം

തൃപ്തി ദേശായി

ശബരിമല പ്രവേശം നടത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിയെ കണ്ടാല്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം

വേഷം മാറി എത്താൻ സാധ്യത ഉള്ളതിനാൽ പഴുതടച്ചു ള്ള സംവിധാനം ശബരിമലയിൽ ഒരുങ്ങുന്നു

-ഹരി ഇലന്തൂര്‍-

ഭൂ മാതാ ബ്രിഗേഡ് നായിക ത്രിപ്തി ദേശായി സ്ത്രീകൾക്കുള്ള പ്രായ നിയന്ത്രണം ലംഘിച്ച് ശബരിമലയിൽ മകരവിളക്ക് ദിവസം എത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ശബരിമല പാതയിൽ വാഹനങ്ങളിലുള്ളവരെ അരിച്ചുപെറുക്കി നോക്കിയിട്ടാണ് കടത്തിവിടുന്നത്.കൂടാതെ പമ്പ, ശബരിമല മരക്കുട്ടം എന്നിവിടങ്ങളിലും പരിശോധന തുടരുന്നു.ഇവരെ തിരിച്ചറിയുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ ഫോട്ടോയും നൽകിയിട്ടുണ്ട്.

ഇവർ വേഷം മാറി എത്താൻ സാധ്യതയുണ്ടന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്:. ഇവർ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നതിനാൽ ഇവരെ കണ്ടാൽ പോലീസിനെ അറിയിക്കുകയോ പിടികൂടി പോലീസിന് കൈമാറണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. മകരവിളക്ക് ദർശിക്കാൻ താനടക്കമുള്ള യ് വ ന യുക്തകൾ മലകയറുമെന്നാണ് ദേശായിയുടെ ഭീഷണി’ ഈ ഭീഷണി കാരണം ശബരിമലയിൽ പോലീസിന്റെ പണി ഇരട്ടിച്ചു.