അക്ഷരമാലിക ( കവിത -ശ്രീനി.ജി.നിലമ്പൂർ )

ക്ഷരപ്പിച്ച നടക്കുവാനന്നു ഞാ-
നച്ഛൻ്റെ മടിയിലിരുന്ന നാളിൽ,

ദ്യാക്ഷരത്തിൻ്റെ മാധുര്യമായ് ഹരി –
ശ്രീ കുറിച്ചച്ഛനെൻ കുഞ്ഞുനാവിൽ!

ന്നുമീ,യക്ഷരപ്പാതയിലാ ഗുരു –
നാഥൻ വിളക്കായി മുന്നിൽ നിൽക്കേ,

ണം തുളുമ്പുന്ന കാവ്യം കുറിയ്ക്കുവാൻ
വിഘ്നമില്ലെൻ കാവ്യ നിർഝരിയിൽ!

ൺമയോലും പദഭംഗിയാൽ വെൺമതൻ
സുന്ദര ശില്പം കടഞ്ഞെടുക്കാൻ,

ർവ്വരമിന്നെൻ്റെയുള്ളം ഫലപുഷ്ട –
മാക്കിടുന്നച്ഛ,ന്നനുഗ്രഹങ്ങൾ !

തമായി വന്നിടുമൊരു നാളെൻ ജീവിതം,
കവിതയാലതു കാത്തിരിപ്പു ഞാനും,

ത്ര സംവത്സരം വന്നു പോയീടിലും
എന്നുമാവരികളെൻ നാമമോതും.

വം മൊഴിയട്ടെ,യക്ഷര ജ്വാലയാൽ
അറിവിൻ്റെ ദീപം കൊളുത്തിടുമ്പോൾ,

കദ്യമീ പ്രാണയാത്രയിൽ നാളേയ്ക്കു
നമ്മളെ,യക്ഷരത്താൽ കുറിയ്ക്കാം.

രു വരിയാകട്ടെ,ഒരു കാവ്യ മാകട്ടെ,
തെറ്റാതെഴുതാൻ പഠിച്ചീടണം.

ർമ്മയുണ്ടാകണമക്ഷര ശുദ്ധിയിൽ,
ഭാഷയും വേഷവും മാറിയാലും.

ന്നത്യമോടെന്നു,മമ്മയെപ്പോലെ നാ-
മമ്മലയാളത്തെ,യോർത്തീടുകിൽ,

അം ബുജം പുഞ്ചിരി തൂകുന്ന പോലവൾ
നമ്മുടെ ഉള്ളിൽ വിളങ്ങി നിൽക്കും!