അക്ഷരപുണ്യം ( കവിത -രജനി ഹരിദാസ് ,അങ്ങാടിപ്പുറം )

ഓലക്കെട്ടുമെഴുത്താണിയുമായ് ,
അറിവിൻപുണ്യജ്യോതിസ്സായ് ,
കൽമണ്ഡപത്തിലിരുന്നാ ,
പച്ചപ്പനങ്കിളിയൊന്നു
നീട്ടിപ്പാടിയോ .

അക്ഷരപ്പൂക്കൾ വിരിയുമാ ,
മണൽത്തരികളിൽ പതിഞ്ഞ ,
കാഞ്ഞിരത്തണലിനിന്നെന്തേ ,
സാന്ത്വനത്തിൻ മൃദുലത .

നീണ്ടുകിടക്കുമാ വാതായനങ്ങളിൽ,
വാക്കിൻചീളുകൾ
ചിതറിത്തെറിക്കിലും, അക്ഷരമധുരംനുണയുന്ന,
ബാല്യങ്ങളിൽ അമൃതായ്
നിറയട്ടെ മലയാളഭാഷയും.