മിഴിനീർ (കവിത-ജസ്‌ല സെമീമ )

മിഴികളിൽ ഞാൻ കാണും
നിൻ സ്നേഹമെല്ലാം
വരികളിൽ ഞാനെഴുതും കാവ്യമാണോ…

അറിയാതെ….
പറയാതെ….
പറഞ്ഞിടുവാനെങ്കിൽ
ഒരു തുണ്ട് കടലാസ്സിൽ കുറിച്ചിടൂ നീ….

ഒടുവിലാ പൂമര ചോട്ടിൽ ഞാനെത്തുമ്പോൾ
മോഹിച്ചിടുന്നു ഞാൻ നിൻ പുഞ്ചിരി….

പറയാതെ….
അറിയാതെ…..
മാഞ്ഞു പോയിടല്ലേ…..
ഉരുകുമെൻ നെഞ്ചകം കാണാതെ പോകല്ലെ…

സത്യമായിരുന്നെന്നിലെ പ്രണയം
ഇനിയെങ്ങനെ മൊഴിയുമെന്ന് പറഞ്ഞിടൂ നീ…..

അന്നു ഞാൻ എഴുതിയ
പുസ്തക താളിലും
നീയെന്ന സാഗരം ഒഴുകിടുന്നു….

അറിയുവാനെന്തേ നീ വൈകിടുന്നെന്ന്
അറിയില്ല പ്രിയനേ ഈ പ്രാണന്…

ഒരുനാളിൽ നീ എന്നിൽ
അണയുന്നതോർത്ത്…
കഴിഞ്ഞീടുമെന്നും
ഈ തോഴി…

ജസ്‌ല സെമീമ