പോലീസ് കസ്റ്റ‍ഡിയിൽ ഉള്ളവരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് ഡി.ജി.പി

കേസ് അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ ഉള്ളവരുടെ ചിത്രമോ ദൃശ്ശ്യങ്ങളോ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് ഡി.ജി.പി യുടെ അറിയിപ്പ്.കുറ്റം ചെയ്തുവെന്ന് വിധിക്കേണ്ടത് കോടതിയാണ് .അത് അന്തിമ
മായി തെളിയുന്നത് വരെ സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നവർക്കും അവരുടെ സ്വകാര്യത സംരക്ഷിക്കാൻ അവകാശം ഉണ്ടെന്ന്  ഡി.ജി.പി ഇറക്കിയ സർക്കുലറിൽ പറയുന്നു.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരൻ്റെ സ്വകാര്യത സംരക്ഷക്കപ്പെടാനുള്ള അവകാശമാണിതെന്നും ഡി.ജി.പി ഒാർമിപ്പിക്കുന്നുണ്ട് .
ഇത്തരത്തിലുള്ള ചിത്രങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രദർശിപ്പിക്കരുതെന്നന്നും നിർദ്ദേശം ഉണ്ട്.
അടുത്തിടെ പോലീസ്  കസ്റ്റഡിയിൽ എടുത്തവരുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് വലിയ ചർച്ചയവുകയും ചെയ്തു ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഡി.ജി.പി യുടെ സർക്കുലർ .
cercular
2011 ലെ കേരള പോലീസ് ആക്റ്റ് സെക്ഷൻ 31(3)  പ്രകാരം കസ്റ്റഡിയിൽ ഉള്ളവരുടെ  ചിത്രമെടുക്കാനോ വ്യക്തിയെ പൊതു സമൂഹത്തിന് മുൻപിൽ പ്രദർശ്ശിപ്പിക്കാനോ പാടില്ല.സംസ്ഥാന പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ പത്ര സമ്മേളനം നടത്തി  പ്രതിയെക്കുറിച്ചുള്ള വിവരം പുറത്ത് വിടരുതെന്നും വിജ്ഞാപനം പറയുന്നു.
ഒരുകേസിലെ പ്രതി,സാക്ഷി,സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നവ‌ർ എന്നിവർക്ക് അമിതമായ പ്രാധാന്യം ന‌ൽകരുതെന്നും അങ്ങനെ ചെയതാൽ അത് സുഗമമായ അന്വേഷണത്തെയും  വ്യക്തികളുടെ സ്വാര്യതയെയും  ബാധിക്കും   .കൂടാതെ സാക്ഷികൾക്ക് പ്രതിയുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടാകാൻ ഉള്ള  സാഹചര്യം സൃഷ്ട്ടിക്കും .തിരിച്ചറിയൽ പരേഡ് നടത്തേണ്ട കേസുകളിൽ പ്രതിയുടെ ചിത്രം നേരത്തെ പുറത്ത് വിടുന്നത് നടപടികളെ സ്വാധീനിക്കുമെന്നും വിജ്ഞാപനം ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേക സാഹചര്യത്തിൽ ചിത്രം പ്രദർശ്ശിപ്പിക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ സംസ്ഥാന പോലീസ് മേധാവി അനുമതി നേടിയിരിക്കണം .