പിണറായിയുടെ തത്തക്കെന്തുപറ്റി?

എറെ കോളിളക്കമുണ്ടായ കേസുകളിലൊന്നിലും തുമ്പുണ്ടാകാതെ വിജിലൻസ് കേസ് അവസാനിക്കുകയാണ്. ഉമ്മൻ ചാണ്ടി സ‌ർക്കാരിനെ മുൾമുനയിൽ നിർത്തിയ ബാ‌ർകോഴക്കെസിലെ അട്ടിമറി സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം അന്നത്തെ വിജിലൻസ് മേധാവി  ശങ്ക‌ര്‍ റെഢിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്നാണ് കണ്ടെത്തിയത് .

ബാർകോഴക്കേസി മുൻ ധനകാര്യ മന്ത്രി കെ എം മാണിക്കെതിരായ മതിയായ തെളിവുകളില്ലെന്ന് കണ്ട് രണ്ട് കേസുകളിൽ മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവും ഇപ്പോഴത്തെ വിജിലൻസ് മേധാവിയും മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ കോലാഹലങ്ങളിൽ യാതോരു കഴമ്പുമില്ലെന്നാണ് പുതിയ കണ്ടെത്തലുകൾ തെളിയിക്കുന്നത് .

മുൻ എക്സൈസ് മന്ത്രി കെ ബാബുവിൻ്റെ പേരിൽ നടത്തിയ അന്വേഷണങ്ങളുടെ ഗതിയും ഏതാണ്ട് നിലച്ച മട്ടാണ് . ബാബുവിൻ്റ ബിനാമികളെന്ന് ആരോപിക്കപ്പെട്ടവരുടെ പേരിലെ സ്വത്തുകളെക്കുറിച്ച് കാര്യമായ വിവരങ്ങളോ, തെളിവുകളോ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല.ബാബുവിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശ്വസനീയമായ ഒരു തെളിവും  വിജിലൻസിന് ഇനിയും പുറത്ത് വിടാൻ കഴിഞ്ഞിട്ടില്ല.

.ബാബുവിന് തമിഴ്നാട്ടിൽ ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെങ്കിലും ആതിനാവശ്യമായ യാതൊരു തെളിവുകളും ശേഖരിക്കാൻ കഴിഞ്ഞില്ല.

ശങ്ക‌ർ റെഢിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന വിജിലൻസിൻ്റെ കുറ്റസമ്മതം വ്യക്തിപരമായി ജേക്കബ് തോമസിന് വലിയ തിരിച്ചടിയാണ് . വിജിലൻസ് സമർപ്പിച്ച പ്രാധമിക അന്വേഷണ റിപ്പോ‌ട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാണിച്ചിരിക്കുന്നത്.അതേസമയം റിപ്പോർട്ടിൻ്റ ഉള്ളടക്കവും ശുപാർശയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.എസ് പി സുകേശനെതിരേയും കേസെടുക്കാൻ തെളിവില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ വേണ്ടന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി.

വിജിലൻസ് ഡയറക്ട്ടറായിരുന്ന ശങ്കർ റെഢിയും എസ്. പി  ആർ സുകേശനും ചേർന്ന് ബാർകോഴക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പരാതി.

അതേസമയംവിജിലൻസ്  റിപ്പോർട്ടിൽ ശങ്കർ റെഢിക്കെതിരെ  ചില പരാമർശങ്ങൾ ഉണ്ട് .ഏക പക്ഷീയമായി അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശങ്ങൾ നൽകുകയും കേസ് ഡയറിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തുവെന്ന് വിജിലൻസ് പറയുന്നു.