ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശരണ മന്ത്രങ്ങളുടെ നാളുകള്‍ വരവായി – മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ച് നാളെ (നവം 15) വൈകിട്ട് 5 മണിക്ക് ശബരിമല ക്ഷേത്ര നട തുറക്കും. വൈകിട്ട് നിലവിലെ മേല്‍ശാന്തി എസ്. ഇ ശങ്കരന്‍ നമ്പൂതിരി, തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സോപാനത്തെ മണി മുഴക്കി അയ്യപ്പനെ ധ്യാനത്തില്‍ നിന്നുണര്‍ത്തും. തുടര്‍ന്ന് നട തുറന്ന് നെയ്ത്തിരി വിളക്കുകള്‍ തെളിയിക്കും. തുടര്‍ന്ന് നടതുറന്ന് നെയ്ത്തിരി വിളക്കുകള്‍ തെളിയിക്കും. ശ്രീ കോവിലില്‍ നിന്ന് പകര്‍ന്ന ദീപവുമായി മേല്‍ശാന്തിയും പരിവാരങ്ങളും പടിയിറങ്ങി താഴെ തിരുമുറ്റത്ത് ആഴി ജ്വലിപ്പിച്ച് മണ്ഡല സമാഗമം ശബരിമല യു ടെ കാവല്‍ മലകളെ അറിയിക്കും. പതിനെട്ടാം പടിക്ക് താഴെ കാത്ത് നില്‍ക്കുന്ന നിയുക്ത മേല്‍ ശാന്തി മാര്‍ ആദ്യം പടി ചവിട്ടും. നാളെ പ്രത്യേക പൂജകള്‍ ഉണ്ടാവില്ല.
മണ്ഡല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.