ക്രിസ്ത്യന്‍ വിവാഹ മോചന ബില്‍ പാര്‍ലമെന്റില്‍

150 വര്‍ഷത്തോളം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ മോചന നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന ത്തില്‍ അവതരിപ്പിച്ചേക്കും. നവംബര്‍ 16ന് തുടങ്ങുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ ഈ ബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ മോചനത്തിനായി പരസ്പര സമ്മതത്തോടെ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി ഇപ്പോള്‍ രണ്ട് വര്‍ഷം എന്നതില്‍ നിന്ന് ഒരു വര്‍ഷമായി കുറക്കുന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. ഈ കാലാവധി മറ്റ് സമുദായങ്ങളുടേതിന് തുല്യമാക്കാനാണ് ദേദഗതിയിലൂടെ നിയമമന്ത്രാലയം ഉദ്ദേശിക്കുന്നത്. 1869 ലെ വിവാഹമോചന നിയമമാണ് ഭേദഗതി ചെയ്യുന്നത്.