പിന്‍വലിക്കപ്പെട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

കര്‍ഷക പ്രതിഷേധ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഗ്പുരില്‍ലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കൃഷിമന്ത്രി വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ മാസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര്യാപിക്കുകയും പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുകയും ചെയ്തത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. ചിലരുടെ മാത്രം വിമര്‍ശനം കൊണ്ടാണ്. കാര്‍ഷിക നിയമങ്ങളെ ‘കരി നിയമങ്ങള്‍’ എന്ന് വിളിച്ച് ചിലര്‍ നടത്തിയ വിമര്‍ശനം കര്‍ഷകര്‍ക്കിടയില്‍ ആശങ്കസൃഷ്ടിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് കര്‍ഷകരുടെ ആശങ്കയാണ്. ഈ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു ചുവട് പിന്നോട്ട് വയ്ക്കുകയാണ് ചെയ്തത്. മുന്നോട്ട് വരിക തന്നെ ചെയ്യും എന്നും നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. രാജ്യത്ത് കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചുകയറ്റം ലക്ഷ്യമിട്ട് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിയമങ്ങള്‍ കൊണ്ടുവന്നത്. എുന്നും കൃഷിമന്ത്രി ആവര്‍ത്തിച്ചു. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിരാശപ്പെടില്ല, നിയമങ്ങള്‍ പിന്‍വലിച്ചത് താത്ക്കാലിക തിരിച്ചടി മാത്രമാണ്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ അവരുടെ പുരോഗതിക്കുതകുന്നതാണെന്നും തോമര്‍ ആവര്‍ത്തിക്കുന്നു.