മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും’; കണ്ണൂരിൽ 52കാരൻ അറസ്റ്റിൽ

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച 52 കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷ്(52) പിടിയിലാരിക്കുന്നത്. ഇയാളെ പോസ്കോ വകുപ്പുകൾ ചുമത്തി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതി നിരവധി പേർക്ക് ഇത്തരത്തിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചതായിട്ടാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ കുടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.എൽഐസി ഏജന്റായ പ്രതി രഹസ്യമായി മകളുടെ ഫോണിൽ നിന്ന് കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു. സന്ദേശം ലഭിച്ച പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. ഫോൺ പൊലീസ് പരിശോധിച്ചതോടെയാണ് നിരവധി പേർക്ക് ഇയാൾ സമാന രീതിയിൽ മെസേജ് അയച്ചിരുന്നതായി വ്യക്തമായത്.കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സ്ത്രീകൾക്ക് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയക്കുന്നത് ​സൈബർ കുറ്റകൃത്യമാണ്. പ്രതി അശ്ലീല സന്ദേശം അയച്ചവരുടെ കൂട്ടത്തൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും ഉൾപ്പെട്ടതായിട്ടാണ് വിവരം.