സ്വാശ്രയ മാനെജ്‌മെന്റുകള്‍ക്കെതിരെ തുറന്നടിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. 

സ്വാശ്രയ മാനെജ്‌മെന്റുകള്‍ നടത്തുന്നത്  കൊളളയും ക്രമക്കേടുമാണെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കൊള്ളരുതായ്മയെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരുമെന്നും ആദ്ദേഹം പറഞ്ഞു .പണ്ട് വിദ്യാഭ്യാസത്തെ കച്ചവട കണ്ണോടെ അല്ലാതെ സമീപിച്ചിരുന്നവരാണ് ക്രിസ്ത്യന്‍ മാനെജ്‌മെന്റുകള്‍.   എന്നാൽ ഇപ്പോഴത്തെ  സ്ഥിതിഗതികൾ പഴയപോലെ അല്ലെന്നും   ക്രിസ്ത്യന്‍ മാനെജ്‌മെന്റുകള്‍  വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. വളരെ ചുരുക്കം  ക്രൈസ്തവ മാനെജ്‌മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറ‍്ഞ്ഞു. കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന വജ്ര ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം
കള്ള് കച്ചവടം  നടത്തുന്നവര്‍ പോലും സ്വാശ്രയ മേഖലയിലെ ലാഭം കണ്ട് കോളെജുകള്‍ തുടങ്ങിയെന്നും , പലകോളേജുകളിലും   ലേലം വിളിച്ചാണ്  ജീവനക്കാരെ നിയമിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും  ഇതിന് വേണ്ടി വിജിലന്‍സിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.