രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടമറിക്കാന്‍ നീതി ആയോഗ്

രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ആട്ടിമറിക്കാൻ നീതി ആയോഗ് ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ ആധികാരത്തെ  മറികടന്നുകൊണ്ട് ഈമാസം 26 ഗ്രാമസഭ കൂടാൻ കേന്ദ്ര നിർദ്ദേശം

ഈ മാസം 26ാം തീയതി റിപ്പബ്ലിക്ക് ദിനത്തിൽ  ഗ്രാമസഭ കൂടണമെന്ന്  നീതി ആയോഗ് കളക്ടർമാർക്ക് നേരിട്ട് നേരിട്ട് നിർദ്ദേശം നൽകി. സംസ്ഥാനങ്ങളുടെ ആധികാരത്തെ പൂർണ്ണമായും  അവഗണിച്ചുകൊണ്ടാണ്  കേന്ദ്രത്തിൻ്റെ ഈ നടപടി. ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ നയരൂപീകരണ പരിപാടിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ   പ്രതികരണങ്ങൾ  ആരായാനാണ് ഗ്രാമസഭ കൂടാൻ പറഞ്ഞിരിക്കുന്നത്. സാധാരണയായി സംസ്ഥാനത്ത് നടപ്പിലാക്കേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാർ സംസ്ഥാത്തെ അറിയിക്കുകയാണ് ചെയ്യേണ്ടത്

കാലങ്ങളായി  തുടർന്ന് വന്നിരുന്ന  പഞ്ചവത്സര പദ്ധതികൾ  മാർച്ച് മാസത്തോടുകൂടി ആവസാനിക്കയാണ്. പകരം 15 വർഷത്തെ പദ്ധതിയാണ് നരേന്ദ്ര മോഡി സർക്കാർ വിഭാവനം ചെയ്യുന്നത് . ഇതിൽ ഉൾക്കൊള്ളിക്കേണ്ട വികസന നിർദ്ദേശങ്ങളാണ് ഗ്രാമസഭയിൽ ചർച്ച ചെയ്യേണ്ടതെന്ന് ജില്ലാ കളക്ടർമാർക്ക് ലഭിച്ച കത്തിൽ പറയുന്നു. എല്ലാ യോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ  ക്രോഡീകരിച്ച് കേന്ദ്രത്തിന്  ജനുവരി 31 ന് മുൻപ് അയച്ച് കൊടുക്കണമെന്ന്  നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസ‌ർ അമിതാഭ് കാന്ത് ആവശ്യപ്പെടുന്നു.

രാജ്യത്തെ ഫെഡറൽ  ഭരണ സംവിധാനത്തെ  പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള നീതി ആയോഗിൻ്റെ നടപടികൾ ശരിയല്ലെന്നെന്നും ഭരണ പ്രതിസന്ധിക്ക് വഴിവെക്കും എന്നാണ്  മുൻ ചീഫ്  ചീഫ് സെക്രട്ടറി വിജയനുണ്ണി പ്രതികരിച്ചത്.

പരിപാടിക്ക് പരമാവധി ജനശ്രദ്ധ ലഭിക്കാനായി പത്ര സമ്മേളനം വിളിക്കാനും കളക്ട്ടർക്ക് നിർദ്ദേശമുണ്ട് . ഈ ഉത്തരവ് ഭരണഘടന വിരുദ്ധവും  നിലവിലുള്ള വ്യവസ്ഥിഥിയെ കാറ്റിൽ പറത്തിക്കൊണ്ടുള്ളതുമാണ്. പഞ്ചായിത്തിരാജ് നിയമപ്രകാരം ഗ്രാമസഭ വിളിക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് അല്ലാതെ കളക്ടര്‍ക്കല്ല.

ഇത് രണ്ടാം തവണയാണ് സംസ്ഥാന സർക്കാരിനെ അവഗണിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ക്ക് നീതീ ആയോഗ് നേരിട്ട് നിർദ്ദേശം നൽകുന്നത്. നോട്ട് നിരോധനവും ആയി ബന്ധപ്പെട്ടു പ്രശ്നങ്ങൾ നേരിടേണ്ട വഴികൾ കേന്ദ്രം ഇത്തരത്തിൽ അറിയിച്ചിരുന്നു.