മോഡി കലണ്ടറിൽ വന്നാൽ ഒാഹോ???? ഇ.എം.എസ് നോട്ടീസിൽ വന്നാൽ ആഹാ !!!

മോഡി ഒരു ഫാസിസ്റ്റാണ് , ചരിത്രത്തെ പുനർ നിർമ്മിച്ച് സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്നു, രാഷ്ട്രീയ നാടകം കളിച്ച് ചരിത്ര ശിൽപ്പികളെ ബി.ജെ.പി യുടെ പാളയത്തിൽ എത്തിക്കുന്നു, സ്വന്തം മുഖം എല്ലായിടത്തും വരുത്താൻ ശ്രമിക്കുന്ന ഷോ മാൻ ആണ് . ഇതെല്ലാം മോഡിക്കും  ബി.ജെ.പി നയങ്ങൾക്കും എതിരെ  സി.പി.എെ.എം ഉയർത്തുന്ന വിമർശനങ്ങളാണ് .കേന്ദ്ര ഖാദി ബോർഡിൻ്റെ കലണ്ടറിൽ ഗാന്ധി ജിക്ക്  പകരം  പകരം ചർക്ക നൂൽക്കുന്ന മോഡി വന്നപ്പോൾ  ഭാരതത്തിൻ്റെ സ്വാതന്ത്രത്തിനായി പോരാടിയവരെ ആപമാനിക്കലാണെന്ന് പറഞ്ഞു
ഈ പറഞ്ഞതെല്ലാം വിമർശനത്തിൻ്റെ കാര്യം  ഇനി സ്വന്തം കാര്യം പറയാം .
കേരള  സംസ്ഥാനം രുപികൃതമായതിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾ നടന്നു വരികയാണ്  .ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറത്തിറക്കി . നിയമ സഭയുടെ ചിത്രം വെച്ചാണ്  നോട്ടീസ് ഇറങ്ങിയത് . പക്ഷെ അത് തയാറാക്കിയ വിധമാണ് ശ്രദ്ധേയമാകുന്നത് .നിയമ സഭയുടെ മുൻവശം വ്യകതമാകുന്ന രീതിയിലുള്ള  ചിത്രം  എട്ടുക്കുന്നതിന് പകരം  ‘ഇടത് ‘ വശം  ചേർന്നുള്ള പടമാണ് എടുത്തതും പ്രസിധീകരിച്ചതും .
ഇടത്  പക്ഷ സർക്കാർ ഭരിക്കുമ്പോൾ എല്ലാത്തിനും ഒരു ഇടത് ചായവ് പതിവാണെന്ന് ഒഴുക്കൻ മട്ടിൽ പറയാൻ വരട്ടെ.
നിയമ സഭയുടെ നേരെ മുന്നിൽ നിന്ന് നോക്കിയാൽ കാണുക രാഷ്രട്ര പിതാവ് ഗാന്ധിയുടെ  പ്രതിമയാണ് . തൊട്ട് അടുത്ത് തന്നെയായി ഭരണഘടനാ ശിൽപ്പി ഡോ.ബി.ആ‌ർ അംബേദ്ക്കറുടെ പ്രതിമയുണ്ട് പിന്നെ നെഹ്റുവുമുണ്ട് .നേരെ നിന്ന് പടം എടുത്താൽ ഇവരെല്ലാം നോട്ടീസിൽ  അച്ചടിച്ച് വരും അതെങ്ങനെ ശരിയാകും .  നിയമ സഭാ വളപ്പിന് പുറത്ത് ഇടത് വശത്ത്  നഗര സഭയുടെ  സ്ഥലത്തായി  ഇ.എം.എസ്  പ്രതിമയുണ്ട്   ,പതിവായി പാർട്ടീ ക്ളാസിൽ പോകുന്ന ഉത്തമനായ ഫോട്ടോഗ്രാഫർ പടം പിടിച്ചു , ഇ.എം എസിനു പിറകിലായി നിയമ സഭാ മന്ദിരത്തിൻ്റെ ചിത്രം വെച്ച് സർക്കാർ ജൂബിലി   നോട്ടീസ് പുറത്തിറക്കി . ഗാന്ധിജിയെ തഴഞ്ഞു.
തീ‌ർന്നില്ല പരാക്രമം , രക്ത സാക്ഷി ദിനാചരണത്തിന് സംസ്ഥാന സർക്കാ‌ർ ഇറക്കിയ ഉത്തരവിൽ  നിന്നും ഇതുപോലെ  ഗാന്ധിജി പുറത്തായിരുന്നു. ജനുവരി 30ന് എല്ലാ സർക്കാ‌ർ ഒാഫീസുകളിലും രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിച്ച്   രക്തസാക്ഷി ദിനം ആചരിക്കണം എന്നാണ് പൊതു ഭരണ വകുപ്പ് ആവശ്യപ്പെട്ടത്. ഉത്തരവിലെവിടെയും ഗാന്ധിയുടെ ചരമ ദിനം ആണെന്ന് പറഞ്ഞിരുന്നില്ല . സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി കഴിച്ചവരുടെ സ്മരണക്കായി മൗനം ആചരിക്കണം എന്ന് മാത്രം .
ഗാന്ധിയുടെ മരണം രക്തസാക്ഷിത്തമല്ലേ , അത് സി.പി.എം നു മാത്രം സ്വന്തമായ പദമാണോ   .മോ‍ഡിയും മുണ്ട് ഉടുത്ത മോഡിയും ഒരേ ദിശയിലാണ് പ്രവർത്തനമെന്നാണ് കോൺഗ്രസ് വിമർശനം .കൃത്യമായ പ്ലാനിങ്ങിലൂടെ നടപ്പില്ലാക്കുന്ന അജണ്ടയാണിതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് .
എന്ത് തന്നെ ആയിരുന്നാലും പ്രത്യക്ഷ വിമർശനങ്ങ‌ൾ ഉന്നയിക്കുന്ന സി പി എെ എം പരോക്ഷമായി നടപ്പില്ലക്കാൻ ശ്രമിക്കുന്നത് കേന്ദ്രത്തിൽ ബി ജെ പി പിന്തുടരുന്ന നയങ്ങളാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ച് തുടങ്ങി . എന്നാൽ ഇത് മനപ്പൂർവ്വം സംഭവിച്ചതല്ലെന്നാണ് സ്പീക്കറുടെ വിശദീകരണം