മണിപാല്‍: കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി കെയര്‍ടേക്കറുടെ പിടിയില്‍. മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്.
അസാധാരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ വാര്ഡന് ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സാധനങ്ങളെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.
എന്നാല്‍ സംശയം തോന്നിയ കെയര്‍ടേക്കര്‍ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാഗ് തുറക്കാന്‍ വിദ്യാര്‍ഥി ആദ്യം വിസ്സമ്മതിച്ചു. ബാഗ് തുറന്നപ്പോള്‍ അതേ കോളേജിലെ വിദ്യാര്‍ഥിയും നര്‍ത്തകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടി ഇരിക്കുന്നത് കണ്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇവരെ കോളേജ് അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചു.