ഭര്‍ത്താവ് ജോലിക്ക് പോയി ഇന്നേവരെ ഒന്നും തന്നിട്ടില്ല; സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വപ്‌ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്‌ന രംഗത്തുവന്നിരിക്കുന്നത്.

എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്‌ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.

ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്‌പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്‌ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്‌ന പറഞ്ഞു.