പോക്‌സോ കേസില്‍ കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിനതടവ്

പാലക്കാട്: കരാട്ടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ പോക്‌സോ കേസ് പ്രതിക്ക് 16 വര്‍ഷം കഠിനതടവ്. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്.

പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി ദിവസം കരാട്ടെ ക്ലാസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.