സാംസ്‌കാരിക നായക‌ർ പുരസ്കാരങ്ങൾക്ക് വേണ്ടി മനുഷ്യത്വം പണയം വെച്ചവരെന്ന് ബിജെപി

കേരളത്തിലെ സാംസ്‌കാരിക നായക‌ർ പുരസ്കാരങ്ങൾക്ക് വേണ്ടി മനുഷ്യത്വം പണയം വെച്ചവരെന്ന്  ബിജെപി. സംസ്ഥാന കൗണ്‍സിലിലെ രാഷ്ടീയകാര്യ പ്രമേയത്തിലാണ് സാംസ്‌കാരിക നായകര്‍ക്ക് രൂക്ഷ വിമര്‍ശനം

കോട്ടയം -സിപിഎം  സംസ്ഥാനത്ത് സ്ത്രീകളെയും  കുട്ടികളെയും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ  വേണ്ടി ഇരകളാക്കുന്നുവെന്നും  സാംസ്‌കാരിക നായകര്‍ അവാർഡുകൾക്ക്  വേണ്ടി മനുഷ്യത്വം പണയം വെച്ച് മൗനത്തിലാണെന്ന് ബി ജെപി കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കപ്പെട്ട  പ്രമേയമാണ് ഇത്തരത്തിൽ  കുറ്റപ്പെടുത്തൽ നടത്തുന്നത് .

പാലക്കാട് കഞ്ചിക്കോട് സി പി എെ എം പ്രവർത്തകർ ബിജെപി പ്രവർത്തകൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചിരുന്നു   .ഈ സംഭവം ഉദ്ദരിച്ചാണ് വിമർശനങ്ങൾ സാംസ്‌ക്കാരിക പ്രവർത്തകർക്കും  മനുഷ്യാവകാശ സംഘടനകള്‍ക്കുമെതിരെ ബിജെപി  ഉന്നയിക്കുന്നത്.

എന്നാൽ ഒരു പടികൂടിക്കടന്ന് എഴുത്തുകാർ വായില്ലാക്കുന്നിലപ്പൻമാരായി എന്നാണ് എം ടി രമേശ് പരാമർശം . നരേന്ദ്ര മോദിയുടെ രക്തത്തിനു വേണ്ടി വിമർശിക്കുന്നവർ ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും  അദ്ദേഹം കോട്ടയത്ത് പറഞ്ഞു