ഒരെഴുത്തുകാരി നീന്തുന്ന സങ്കടക്കടൽ

    -എഴുത്ത് : സി.ടി. തങ്കച്ചന്‍-

    കൊച്ചിയിലെ പ്രസിദ്ധമായ ചുള്ളിക്കൽ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നൊവേന നടക്കുന്ന പള്ളിക്കു സമീപമിരുന്നു പുസ്തകം വിൽക്കുകയാണ് മീന എന്ന നോവലിസ്റ്റ് .. മീനയുടെ ദുരന്ത ജീവിതത്തോളം വരില്ല അവരെഴുതിയ നോവലുകളും കഥകളും ഒരു പാട് കഥകളും അഞ്ചോളം നോവലുകളും എഴുതിയ മീന ഇന്ന് ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനും വേണ്ടി തെരുവിൽ അലയുകയാണ്.

    താനെഴുതിയ നോവലുകൾ നിരത്തിവെച്ച് ഒരു പുസ്തകം വാങ്ങണമെന്ന് വഴിയാത്രക്കാരോട് യാചിക്കേണ്ട ഗതികേടിലാണ് മീന. കൊച്ചിയിൽ ജനിച്ച മീന ചെറുപ്പത്തിലെ കഥകളെഴുതിത്തുടങ്ങി. പഠിക്കുന്ന കാലത്തേ അസാധാരണ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്ന മീന രണ്ടു ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്.ബാങ്ക്ളൂരിലും കോയമ്പത്തൂരിലും അദ്ധ്യാപികയായി പ്രവർത്തിച്ച പ്രകാശമാനമായ ഒരു ഭൂതകാലവും മീനയ്ക്കുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണ്ണലീസത്തിൽ ഡിപ്ലോമ നേടിയ ഇവർ കുറച്ചു നാൾ കേരള ടൈംസ് പത്രപ്രവർത്തകയായും ജോലി ചെയ്തിരുന്നു.

    കുട്ടിക്കാലം മുതൽ ആനുകാലികങ്ങളിൽ കഥകൾ എഴുതി.മീനയുടെ കഥകൾ പ്രമുഖ വാരികകളിൽ അച്ചടിച്ചുവന്നിട്ടുണ്ട് ഇതിനകം ഏഴുപുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. ഭൂരിഭാഗവും നോവലുകൾ.. കോളേജ് പ0ന കാലത്തെഴുതിയ ഇംഗ്ലീഷ് കവിതകൾ” ദിതിങ്ങ്സ് ഓഫ് ബ്യൂട്ടി എന്ന പേരിൽ പ്രസിദ്ധീകരിച്ചു. കുകൾക്കു വേണ്ടി കുട്ടിക്കഥകൾ രചിച്ചിട്ടുള്ള മീന “മുത്തം ” എന്ന കുട്ടികളുടെ മാസികയിൽ സഹ പത്രാധീപയായും ജോലി ചെയ്തു.”കർമ്മവേദിയിലെ ദാർശനീകൻ “എന്ന പേരിൽ ഒരു പഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

    ഇതിനിടയിലാണ് മീനയെ രോഗങ്ങൾ പിടികൂടിയത് ഹൃദ് രോഗവും ശ്വാസകോശ രോഗവും പിടിപെട്ട് ചികിത്സയിലിരിക്കെ അഛനുമമ്മയും മരിച്ചു.ഇതോടെ മീന കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. സഹായത്തിന് ബന്ധുക്കളാരും അടുത്തില്ല. വർഷങ്ങളായി കൊച്ചി നസ്രത്ത് എന്ന സ്ഥലത്ത് വാടക വീട്ടിൽ മൂകയായി കഴിയുകയാണ് ഈ എഴുത്തുകാരി. ഭക്ഷണമില്ലാതെ കൃത്യമായി മരുന്നു കഴിക്കാതെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കു ഇവരുടെ അത്താണിയാണ് പണ്ടെഴുതിയ പുസ്തകങ്ങളുടെ അവശേഷിക്കുന്ന കോപ്പികൾ. ഇത് നിരത്തി വെച്ച് എഴുത്തുകാരി തെരുവിലിരിക്കുന്ന കാഴ്ച്ച അക്ഷര ലോകത്തിനു തന്നെ അപമാനമാണ്. ചിലർ പുസ്തകങ്ങൾ വാങ്ങി പണം കൊടുക്കും പുസ്തകങ്ങൾ വാങ്ങാതേയും എന്തെങ്കിലും കൊടുക്കും ആകാശു കൊണ്ടാണ് മരുന്നും ഭക്ഷണവും കണ്ടെത്തുന്നത്.വീടിന്റെ വാടക നൽകുന്നത് സാഹിത്യലോകത്തിലെ സുമനസ്സുകളാണ്.

    meena-novelist-thewifireporter001ഇടക്കിടയ്ക്ക് നെഞ്ചുവേദനയും ശ്വാസതടസ്സവും വരുന്നതിനാൽ ഇപ്പോൾ പഴയതുപോലെ സംസാരിക്കാനുമാവുന്നില്ല ചിലപ്പോർ തളർന്ന് കുഴഞ്ഞു വീഴും ദീർഘനാൾ ആശുപത്രിയിൽ കിടന്നുള്ള ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.’ കുടെ നിൽക്കാനും പണം മുടക്കാനും ആരുമില്ലാത്തതിനാൽ ആശുപത്രിയിലൊന്നും കിടത്തുന്നില്ലെന്നാണ് മീന പറയുന്നത്.ഈ അവശതയ്ക്കിടയിലും എഴുത്ത് ഉപേക്ഷിക്കാൻ മീനയ്ക്കാവുന്നില്ല രണ്ടു നോവലുകൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റവും ഒടുവിലെഴുതിയ നോവലിന് “രക്താംബര പൂക്കൾ “എന്നാണ് മീന പേരിട്ടത്..

    ജീവിതകാലമത്രയും ദുരിതജീവിതക്കയത്തിൽ നീന്തിത്തുടിച്ചമീനയിപ്പോൾ തീർത്തും തളർന്നിരിക്കുന്നു. ദുരിതങ്ങളോടു പൊരുതാൻ ഇനി തനിക്കാവില്ലെന്നു പറയുമ്പോഴും മീന ആശ കൈവെടിയുന്നില്ല.തന്റെ ചികൽസക്കായി പണം കണ്ടെത്തണം പരിചരിക്കാൻ ഒരു ഹോംനേഴ്സിന്റെ സഹായം വേണം ആരോഗ്യം വീണ്ടെടുത്ത് കഥകളെഴുതണം. എഴുതി പൂർത്തിയാക്കിയ രണ്ടു നോവലുകളും വായനക്കാരുടെ മുന്നിലെത്തിക്കണം..

    തന്റെ രക്ഷക്കായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ ഈ എഴുത്തുകാരി കാത്തിരിക്കുന്നു. പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ പ്രതീകമാണ് മീന എന്ന ഈ എഴുത്തുകാരി ഇവർക്കൊരു താങ്ങാവാൻ നമുക്കു കഴിയും കഴിയണം. ഞാൻ മീനയുടെ ഫോൺ നമ്പർ വായനക്കാർക്കായി പങ്കുവെക്കുന്നു. 903757 1226