ജെല്ലിക്കെട്ട് ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് പ്രധാന മന്ത്രി

തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

 

തമിഴ്നാടിൻ്റെ സാംസ്ക്കാരിക പാരമ്പര്യം മനസിലാക്കുന്നുവെന്നും  ജനവികാരം കണക്കിലെടുത്ത് നടപടികൾ കൈക്കൊള്ളുമെന്നും നരേന്ദ്ര മോഡി അറിയിച്ചു. ട്വിറ്ററിലുടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് .ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്ന് കാണിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

കേന്ദ്ര സർക്കാർ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തു. ഇക്കാര്യം  കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് അറിയിച്ചത്. ജെല്ലിക്കെട്ട് കേസില്‍ ഒരാഴ്ചത്തേക്ക് വിധി പറയില്ലെന്ന്സുപ്രീം കോടതി  നേരത്തെ   പറഞ്ഞിരുന്നു. അതിനാലാണ് ഒാർഡിനൻസിലൂടെ  അനുവദിക്കാൻ ശ്രമിക്കുന്നത്

ജെല്ലിക്കെട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട്ടിലെ ബഹുജന പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് തിടുക്കത്തിൽ ഈ നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കിയത് .   വിദ്യാർഥി പ്രക്ഷോഭം ആയി തുടങ്ങിയ പ്രശനത്തിൽ രാഷ്ട്രീയ കക്ഷികളും  വിവിധ സംഘടനകളും തെരുവിലിറങ്ങിപ്പോൾ കാര്യങ്ങൾ കൈവിട്ട് പോകും എന്ന് അവസ്ഥയിലായി . നാലാം ദിവസമായ ഇന്നും ചെന്നൈയിലെ പ്രക്ഷോഭ വേദിയിലേക്ക് നിരവധി ആളുകളാണ് ഒഴുകിയത്തുന്നത് . സിനിമാ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, എ.ആര്‍ റഹ്മാന്‍, ധനുഷ് തുടങ്ങിയവർ കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു  .  ഡിഎംകെ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ട്രെയിന്‍ തടയല്‍ നടത്തുന്നുണ്ട്.ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെ കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുകയാണ്.