കെ.വി. പ്രവേശനം: എം പി ക്വാട്ട നിലനിര്‍ത്തും

ന്യൂഡല്‍ഹി. കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനു എം.പിമാര്‍ക്കുള്ള ക്വാട്ടാ നിര്‍ത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതായി സൂചന.
എം.പിമാര്‍ക്കുള്ള ക്വാട്ട മരവിപ്പിക്കുന്നതിനെതിരെ ഭരണ പ്രതിപക്ഷ ങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നതിനാലാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഈ ശ്രമം ഉപേക്ഷിച്ച തെന്നറിയുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എച്ച്.ആര്‍ഡി മന്ത്രിയായിരുന്ന കപില്‍ സിബലും എം പി ക്വാട്ട അവസാനിപ്പിക്കാന്‍ ആലോച്ചിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കയായിരുന്നു. കെ.വി. പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് എം.പി. ക്വാട്ടാ നിര്‍ത്തലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ആലോചിച്ചത്. നിലവില്‍ ഒരു എം പി ക്ക് ആറ് സീറ്റുകളില്‍ പ്രവേശനം നടത്താം. ഇതിനും പുറമെ നിരവധി സീറ്റുകള്‍ ആവശ്യപ്പെട്ട് എം പിമാര്‍ ശുപാര്‍ശക്കത്തുകള്‍ മന്ത്രാലയത്തിന് അയക്കുന്ന പതിവുണ്ട്.