വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം; ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം നടന്നു

SONY DSC

മാർട്ടിൻ വിലങ്ങോലിൽ

ടെക്‌സാസ് : യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെയും, ക്രൂശുമരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും അനുസ്മരണമായ വിശുദ്ധവാരത്തിനു ഭക്തി നിർഭരമായ തുടക്കം. കുരിശിലേറുന്നതിനുമുമ്പ് യേശു ക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു .

ടെക്‌സാസിലെ കൊപ്പേൽ സെന്‍റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടന്ന ഓശാന ഞായറാഘോഷങ്ങൾക്ക് വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജോൺ വെട്ടിക്കനാൽ എന്നിവർ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും, വിതരണവും കുരുത്തോല പ്രദക്ഷിണവും നടന്നു.

കൊപ്പേൽ സെന്‍റ്. അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങളുടെ സമയം.

പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾ വൈകുന്നേരം 7:00 മണി മുതൽ.

ദുഃഖ വെള്ളിയിലെ പീഡാനുഭവസ്മരണയും കുരിശിന്റെ വഴിയും തിരുകർമ്മങ്ങളുംവൈകുന്നേരം 5:00 മണി മുതൽ.

ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകൾ: രാവിലെ 7:30 ന് ആരാധന തുടർന്ന് 8:30 ന് വി കുർബാന.ഉയിർപ്പ് തിരുന്നാൾ (ഈസ്റർ വിജിൽ) കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം 7:00 നു നടക്കും; സെന്റ് അൽഫോൻസാ
ഓഡിറ്റോറിയത്തിൽ തുടർന്ന് സ്നേഹവിരുന്ന്.

ഈസ്റർ ഞായാറാഴ്ച വി. കുർബാന രാവിലെ 9:00 ന്.