ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്മികത്വത്തിലും, ഫാ. ജിബിൽ കുഴിവേലി, ഫാ. ജോനസ് ചെറുനിലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും നടന്ന വിശുദ്ധ കുർബാനയോടെ വിശുദ്ധ വാര കർമങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫാ. ജിബിൽ കുഴിവേലിൻറെ നേത്യുത്വത്തിലുള്ള വാർഷിക നോമ്പുകാല ധ്യാനം ആരംഭിച്ചു. ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10:00 മുതൽ 6:00 മണിവരെയും ഞായറാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച ധ്യാനം വൈകിട്ട് 6 മണിക്ക് സമാപിച്ചു. റവ. ജിബിൽ കുഴിവേലിൽ (കോട്ടയം), ബ്ര. ജിജിമോൻ കുഴിവേലിൽ (ഓസ്‌ട്രേലിയ), സി. ഡിയാന, ജീസസ് യൂത്ത് എന്നിവരാണ് ധ്യാനത്തിന് നേതുത്വം നൽകിയത്. ബ്ര. വി.ഡി. രാജു (കേരളം) ഭക്തിഗാനങ്ങൾ ആലപിച്ചു.

വിശുദ്ധ വാരംകർമങ്ങൾ:

ഏപ്രിൽ 3, തിങ്കളാഴ്ച വൈകിട്ട് ഏഴിന് വിശുദ്ധ അന്തോണീസിന്റെ വിശുദ്ധ കുർബാനയും നൊവേനയും.

ഏപ്രിൽ 6, 2023 പെസഹാ വ്യാഴാഴ്ച ഏഴിന് കാൽ കഴുകൽ ശുശ്രൂഷയും തിരുകർമ്മങ്ങളും

ദുഃഖവെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് കുരിശിന്റെ വഴിയും, ഷിക്കാഗോ സെന്റ്. തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്മികത്വത്തിലും, മോൺ ഫാ. തോമസ് മുളവനാൽ, ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവരുടെ സഹ കാര്മികത്വത്തിലും പീഢാനുഭവ അനുസ്മരണ ശുശ്രൂഷ. റവ. ജിബിൽ കുഴിവേലിൽ വചന സന്ദേശം നൽകും.

2023 ഏപ്രിൽ 8 ശനിയാഴ്ച 10:00 മണിക്ക് പുത്തൻ തീയും പുത്തൻ വെള്ളം വെഞ്ചരിക്കുകയും, മാമ്മോദീസാ വ്യതവാഗ്ദാന നവീകരണവും വി. കുർബാനയും.

വൈകിട്ട് 7:00 മണിക്ക് ആഘോഷകരമായി ഉയിർപ്പ് തിരുന്നാൾ

ഞായർ, ഏപ്രിൽ 9, 2023 ഈസ്റ്റർ ഞായർ 10:00 മണിക്ക് വിശുദ്ധ കുർബാന