പൃഥ്വിരാജിന്റെ കൃത്യത്തിലെ നായികയെ തെരുവ് നായ കടിച്ചു

മുംബയ്: പൃഥ്വിരാജ് നായകനായ കൃത്യത്തിലെ നായികയായ പരുള്‍ യാദവിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. മുംബയിലെ അപ്പാര്‍ട്ട്‌മെന്റിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയ താരത്തെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖത്തും കാലിനും കഴുത്തിനും തലയ്ക്കും മുറിവേറ്റ താരം സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സതേടി. തലയില്‍ മുന്നിഞ്ച് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യത്തിന് പുറമേ സുരേഷ് ഗോപിയുടെ ബ്ലാക്ക് ഡാലിയ, ബുള്ളറ്റ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ക്യൂനിന്റെ കന്നട പതിപ്പില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടിരിക്കുകയാണ് താരം. അതിനിടെയാണ് ഈ അത്യാഹിതം സംഭവിച്ചത്. ഇത് അണിയറപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി.