ചിക്കാഗോ മലയാളി അസോസിയേഷന്‍റെ പൊതുയോഗം മെയ് 21-ന്

ജോഷി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ജനറല്‍ ബോര്‍ഡ് യോഗം മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം 5.30-ന് അസോസിയേഷന്‍ ഹാളില്‍ വെച്ച് (834 ഋ. ഞമിറ ഞറ., ടൗശലേ13, ങീൗിേ ജൃീുലെരേ, കഘ60056) നടത്തുന്നതാണ്.
2023 ഓഗസ്റ്റ് മാസത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി ഇലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനാണ് പ്രസ്തുത പൊതുയോഗം. ഇലക്ഷന്‍ കമ്മിറ്റിയില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമാരാകും തെരഞ്ഞെടുക്കപ്പെടുക. അതിനുശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബോര്‍ഡുമായി കൂടിയാലോചിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതാണ്.
പൊതുയോഗത്തിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് മുന്‍ പ്രസിഡണ്ടുമാര്‍ പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ് (224 578 5262), ട്രഷറര്‍ ഷൈനി ഹരിദാസ് (630 290 7143), വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണിപറമ്പില്‍, ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ്, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ്, ബോര്‍ഡ് അംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.