ഓർമാ ഇൻ്റർകോണ്ടിനൻ്റൽ പ്രസംഗമത്സര ഭാഗ്യജേതാക്കൾക്ക് 25000 ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചു.

എർണാകുളം/ഫിലഡൽഫിയ: ഓർമാ ഇൻ്റർകോണ്ടിനൻ്റൽ പ്രസംഗമത്സര ഭാഗ്യജേതാക്കൾക്ക് 25000 ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചു. ബ്രയൊ കൺ വെൻഷൻ സെൻ്റർ കൂത്താട്ടുകുളം, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, തേവര സേക്രട്ട് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അനുമോദന യോഗങ്ങളിൽ വച്ചാണ് ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രസംഗകർ സമ്മാനം ഏറ്റു വാങ്ങി.

യുവാദ്ധ്യാപകനും മോട്ടിവേറ്റർ ഓർഗനൈസറുമായ ജോസ് തോമസ് ചെയർമാനായ ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൺ ഫോറമാണ് ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ സ്പീച്ച് കോമ്പറ്റീഷന് നേതൃത്വം നൽകുന്നത്. ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള മലയാളി യുവാക്കളിൽ നിന്ന് ലോക നിലവാരത്തിലുള്ള നേതൃ നിരയെ രൂപപ്പെടുത്തുന്നതിനുള്ള ദീർഘാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് വിവിധ യോഗ്യതാ നിർണ്ണയ തലങ്ങൾ ഉൾക്കൊള്ളുന്ന പ്രസംഗ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ടാലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി എബി ജോസ്, ജോർജ് നടവയൽ (പ്രസിഡൻ്റ്, ഓർമാ ഇൻ്റർ നാഷണൽ), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറാർ), ഡോ. ഫ്രെഡ് മാത്യൂ, ചെസ്സിൽ ചെറിയാൻ കാവിയിൽ എന്നിവർ സമ്മാനവിതരണ യോഗങ്ങൾ ക്രമീകരിച്ചു. മുൻ യൂ എൻ ഇന്ത്യൻ അംബാസ്സിഡർ ടി. പി. ശ്രീനിവാസൻ ഐ എഫ് എസ്, മുൻ കേരളാ ഡിജി പി ഡോ. അലക്സാണ്ഡർ ജേക്കബ് ഐ പി എസ്, തേവര സേക്രട് ഹാർട് കോളജ് പ്രിൻസിപ്പൽ റവറൻ്റ് ഡോ. ജോസ് ജോൺ, മാത്യൂ അലക്സാണ്ഡർ (ലണ്ടൻ), തേവര സേക്രട് ഹാർട് ഹയർ സെക്കണ്ഡറി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ഷൈൻ ജോൺസൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടി പി ശ്രീനിവാസനെയും, ഡോ. അലക്സാണ്ഡർ ജേക്കബിനെയും ഓർമാ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം പൊന്നാട അണിയിച്ചാദരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയാറാം വാർഷികാഘോഷത്തിൽ വിപുലമായ “ഓർമാ മദർ ലാൻ്റ് കൺ വെൻഷനോടെ” വിജയികൾക്ക് വിവിധ ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി അടുത്ത പരമ്പരയ്ക്ക് തിരി കൊളുത്തിത്തുടരും.

“ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023″ പ്രതിഭയെയേയും നിരവധി പ്രസംഗ പ്രഗത്ഭമതികളെയും കണ്ടെത്തി ആഗോള മലയാള സംസ്കൃതിയിൽ പ്രസിദ്ധമാക്കുന്നതിന്, ഓർമ ഇൻ്റർനാഷണൽ നടത്തുന്ന ആദ്യ ഭൂഖണ്ഡാന്തര പ്രസംഗോത്സവത്തിലെ ലക്കി വിന്നേഴ്സിൻ്റെ പേരുകൾ:

അഭിജിത് ജോസഫ് (ലവ് ലി പ്രൊഫഷണൽ യൂണവേഴ്സിറ്റി, ഫഗ്വാർ പഞ്ചാബ്), അച്യുത് കെ എസ് ( സെൻ്റ് മേരീസ് എച് എസ് എസ്, മണ്ണാർകാട്ട്, കോട്ടയം), ആദിത്യൻ സുനിൽ ( സെൻ്റ് ജോസഫ് എച് എസ് എസ്, പുലിക്കുറുമ്പ, കണ്ണൂർ), അൽഫിദ പി എസ്, (ഏ ജെ ജോൺ എം ജി ജി എച് എസ് എസ്, തലയോലപ്പറമ്പ്), ആൽവിൻ മനോജ് (സെൻ്റ് തോമസ് ഹൈസ്കൂൾ, മരങ്ങാട്ടുപിള്ളി) , അംജദ് എം (ഷുഹദ ഇസ്ലാമിക് കോളജ്, അങ്ങാടിപ്പുറം), ആൻ മരിയാ സജി (സെൻ്റ് മേരീസ് ജി എച് എസ് എസ്, പാലാ), ആൻ മേരി വർഗീസ് (ഗുഡ് ഷെഫേഡ് പബ്ളിക് സ്കൂൾ, മടപ്പള്ളി), അന്നാ സെബാസ്റ്റ്യൻ ( ബാംഗളൂർ സിറ്റി കോളജ് ഓഫ് നേഴ്സിങ്, ബെംഗലൂരു), അഷ്നാ അനീഷ് (സെൻ്റ് ജോസഫ് ഇ എം എച് എസ്, വണ്ടിപ്പെരിയാർ), ദിനാ ആൻ്റണി ( സെൻ്റ് തോമസ് എച് എസ് എസ്, തങ്കമണി), ഹൃഷിക് രാമനാഥൻ ( കേന്ദ്രീയ വിദ്യാലയ, എർണാകുളം), ലിനെറ്റ് റോസ് ബെന്നി (മേരിഗിരി പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം), മാളവിക മുരളി ( വിദ്യോദയ സ്കൂൾ, തേവയ്ക്കൽ, കൊച്ചി), മരിയാ ചഞ്ചൽ ( സേക്രട് ഹാർട് കോളജ്, തേവര, കൊച്ചി), മേഘാ എൽസാ സാജു ( അൽ അലിയാ ഇൻ്റർനാഷണൽ ഇൻഡ്യൻ സ്കൂൾ, റിയാദ്, സൗദി അറേബ്യ), നാഗേശ്വരൻ സായിറാം (യുണൈറ്റഡ് ഇൻഡ്യൻ സ്കൂൾ, കുവൈറ്റ്), നിവേദ്യ കെ ( ജി എച്ച് എസ് എസ്, കുറ്റ്യാടി), നിയാ ബിനു ( സെൻ്റ് ഫിലോമിനാസ് പബ്ളിക് സ്കൂൾ ആൻ്റ് ജൂനിയർ കോളജ്, ഇലഞ്ഞി), നിയാ സുനിൽ ( കരിയർ ഡ്രീംസ് കോളജ്, ഇടപ്പാടി), നോയ യോഹന്നാൻ ( കാർമൽ സി എം ഐ പബ്ളിക് സ്കൂൾ, പുളിയാന്മല), പ്രിയാ സോളി (സെൻ്റ് തെരേസാസ് കോളജ്, എറണാകുളം), സിദ്ധാർത്ഥ് കുമാർ ഗോപാൽ (സെൻ്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, തിരുവനന്തപുരം), സോനു സി ജോസ് ( രാംജസ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് ഡെല്ലി), സ്വർണ്ണാ കെ എസ് (ന്യൂമാൻ കോളജ് തൊടുപുഴ).

ഒരു ലക്ഷം രൂപ സമ്മാനമുള്ള ” ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023″ പ്രതിഭയെ കണ്ടെത്തുന്നതിന്, ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക്, ഓർമ ഇൻ്റർനാഷണൽ നേതൃത്വം നൽകുന്നു. മലയാളത്തിലും ഇംഗ്ളീഷിലും, രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ‘ഡോ. അബ്ദുൾ കലാം പുരസ്കാര’ത്തിനുള്ള വിദ്യാ-കലാലയത്തെയും കണ്ടെത്തും. മെഗാ ക്യാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപ. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷണൽ പ്രസംഗോത്സവം നടത്തുന്നത്.

ഡോ ശശി തരൂർ, ഗോപിനാഥ് മുതുകാട്, മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി ചിഞ്ചു റാണി, സന്തോഷ് ജോർജ് കുളങ്ങര, ഇന്ത്യൻ അഡ്മിനിസ്ട്റേറ്റിവ് സർവീസിലെ പ്രഗത്ഭർ, പ്രശസ്ത പത്രപ്രവർത്തക സാമൂഹ്യ സാംസ്കാരിക കലാ സിനിമാ പ്രവർത്തകർ അണിനിരന്ന 70 പ്രതിഭകൾ ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ പ്രസംഗ മത്സരത്തിന് ഭാവുകങ്ങളും പ്രോത്സാഹന വീഡിയോ സന്ദേശങ്ങളും നൽകി. മലയാളികൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും ആകെ 419 കുട്ടികൾ/ യുവാക്കൾ പ്രസംഗമത്സരത്തിൻ പേര് രജിസ്റ്റർ ചെയ്തു.