സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പ് : കെൻ മാത്യു:റൺ ഓഫിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ടെക്സസിൽ ഒരാഴ്‌ചയിലധികം നീണ്ടുനിന്ന ഏർലി വോട്ടിനു ശേഷം ശനിയാഴ്ച നടന്ന വോട്ടിങ്ങിൽ കെൻ മാത്യു റൺ ഓഫിൽ എത്തി. മൊത്തം പോൽ ചെയ്ത 1230 വോട്ടുകളിൽ നിലവിലെ മേയർ സെസിൽ വില്ലിസ് 513 വോട്ടുകൾ നേടിയപ്പോൾ കെൻ മാത്യു 322 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇരുവർക്കും പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതാണ് മത്സരം റൺ ഓഫിലേക്ക് മാറിയത്..ശക്തമായ മത്സരത്തിൽ 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്, മറ്റു സ്ഥാനാർത്ഥികളായ ഡോൺ ജോൺഡ് 197 വോട്ടുകളും വെൻ ഗേറ 198 വോട്ടുകളും നേടി. കെൻ മാത്യൂ നീണ്ട 17 വര്ഷം സിറ്റി കൌൺസിൽ മെമ്പർ, പ്രോടെം മേയർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
റൺ ഓഫ് മത്സരത്തിൽ മേയറായി വിജയിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും മലയാളികളായ എല്ലാ വോട്ടര്മാരുടെയും പൂര്ണ പിന്തുണ വീണ്ടുമുണ്ടാകണമെന്നും എല്ലാവരുടെയും സഹായത്തിനു നന്ദി രേഖപെടുത്തുന്നുവെന്നും കെൻ മാത്യു പറഞ്ഞു.

സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽ 6 സ്ഥാനത്തേക്കു മത്സരിച്ച ഡോ.മാത്യു വൈരമൺ ശക്തമായ മത്സരം കാഴ്ചവച്ചുവെങ്കിലും വിജയിക്കുവാൻ കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ആദ്യമത്സരാമായിരുന്നുവിത് ഡോ മാത്യുവിന് 416 വോട്ടുകൾ ലഭിച്ചപ്പോൾ ടിം വുഡ് 691 വോട്ടുകൾ നേടി വിജയിച്ചു.

എർണാകുളം/ഫിലഡൽഫിയ: ഓർമാ ഇൻ്റർകോണ്ടിനൻ്റൽ പ്രസംഗമത്സര ഭാഗ്യജേതാക്കൾക്ക് 25000 ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചു. ബ്രയൊ കൺ വെൻഷൻ സെൻ്റർ കൂത്താട്ടുകുളം, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, തേവര സേക്രട്ട് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അനുമോദന യോഗങ്ങളിൽ വച്ചാണ് ക്യാഷ് പ്രൈസ്സുകൾ സമ്മാനിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രസംഗകർ സമ്മാനം ഏറ്റു വാങ്ങി.

യുവാദ്ധ്യാപകനും മോട്ടിവേറ്റർ ഓർഗനൈസറുമായ ജോസ് തോമസ് ചെയർമാനായ ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൺ ഫോറമാണ് ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ സ്പീച്ച് കോമ്പറ്റീഷന് നേതൃത്വം നൽകുന്നത്. ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള മലയാളി യുവാക്കളിൽ നിന്ന് ലോക നിലവാരത്തിലുള്ള നേതൃ നിരയെ രൂപപ്പെടുത്തുന്നതിനുള്ള ദീർഘാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് വിവിധ യോഗ്യതാ നിർണ്ണയ തലങ്ങൾ ഉൾക്കൊള്ളുന്ന പ്രസംഗ മത്സരം ക്രമീകരിച്ചിരിക്കുന്നത്.