ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഹോണറിയായി എബിന്‍ കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു

ചിക്കാഗോ: ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജിന്‍റെ ഭാഗമായി നടത്താറുള്ള അവാര്‍ഡിന് എബിന്‍ കുര്യാക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 6 പേരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എബിന്‍ അവാര്‍ഡിന് അര്‍ഹനായി.
മെയ് 25-ന് സ്റ്റേറ്റ് ബില്‍ഡിംഗില്‍ നടത്തപ്പെട്ട ചടങ്ങില്‍ ഇല്ലിനോയി ഇീാുൃീഹേഹലൃ സൂസന്‍ മെന്‍ഡോസാ ഫലകം നല്കി ആദരിക്കുകയും തുടര്‍ന്നു നടന്ന കാപ്പിസല്‍ക്കാരത്തില്‍ അതിഥികള്‍ സംബന്ധിക്കുകയും ചെയ്തു. എബിന്‍ വേള്‍ഡ് ബിസിനസ് ചിക്കാഗോയുടെ ചീഫ് സ്റ്റാറ്റര്‍ജി ഓഫീസറായി ജോലി ചെയ്യുന്നു. മെലിസ്സാ കുര്യാക്കോസാണ് ഭാര്യ. ജയ്മി കുര്യാക്കോസ് സഹോദരിയുമാണ്. കുര്യാക്കോസ്-മേഴ്സി ദമ്പതികളുടെ മകനാണ് എബിന്‍ കുര്യാക്കോസ്.