ചിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി: മുഖ്യാതിഥി ചിക്കാഗോ മേയര്‍

ജൂബി വള്ളിക്കളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂണ്‍ 24-ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ചിക്കാഗോ സിറ്റി മേയര്‍ ആദരണീയനായ ബ്രാന്‍ഡന്‍ ജോണ്‍സന്‍ പങ്കെടുക്കുന്നു. ചിക്കാഗോയിലെ മലയാളികളുടെ പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ചിക്കാഗോ സിറ്റി മേയര്‍ പങ്കെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഈ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അതിഥികളെക്കൊണ്ടും പരിപാടികള്‍ കൊണ്ടും ഒരു അവിസ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റുവാന്‍ കമ്മിറ്റി അംഗങ്ങള്‍ തയ്യാറെടുക്കുകയാണ്. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മെഗാ തിരുവാതിരയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കോ-ഓര്‍ഡിനേറ്റര്‍ സാറാ അനിലുമായി 630 914 0713 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വിശിഷ്ടാതിഥികളുടെ സമ്മേളനം, വിജയ് യേശുദാസ്, രഞ്ജിനി ജോസ് നടത്തുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടികളുടെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ജൂണ്‍ 10-ന് മുമ്പായി ടിക്കറ്റ് വാങ്ങിക്കേണ്ടതാണ്.
വിവിധ കമ്മിറ്റികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു മീറ്റിംഗ് മെയ് 30-ന് ചൊവ്വാഴ്ച ഏഴു മണിക്ക് സിഎം.എ ഹാളില്‍ വെച്ച് (834 ഋ ഞമിറ ഞീമറ, ങീൗിേ ജൃീുലെരേ) വെച്ച് നടത്തുകയാണ്. അതിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ജോഷി വള്ളിക്കളം 312 685 6749, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍ 630 709 9075, ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, സുവനീര്‍ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു 847 912 2578 എന്നിവര്‍ അറിയിക്കുന്നു.