മോദിയും ബിജെപിയും രാജ്യത്തെ വിഭജിക്കുകയാണെന്ന് രാഹുൽ ഗാന്ധി

പി പി ചെറിയാൻ

ന്യൂയോർക് :പ്രധാന മന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) രാജ്യത്തെ വിഭജിക്കുകയാണെന്നും തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു .
യുഎസ് സന്ദർശനത്തിനെത്തിയ ഗാന്ധി,ജൂൺ 4 ഞായറാഴ്ച വൈകീട്ട് ജാവിറ്റ്സ് സെന്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നുഅദ്ദേഹം .നാട്ടിലും ഉള്ള ഇന്ത്യക്കാർ ജനാധിപത്യത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളണമെന്നും ആഹ്വാനം ചെയ്തു.
“ആളുകളോട് മോശമായി പെരുമാറുക, അഹങ്കാരം കാണിക്കുക, അക്രമാസക്തനാകുക, ഇതൊന്നും ഇന്ത്യൻ മൂല്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ഓര്മക്കുമുന്പിൽ 60 സെക്കൻഡ് മൗനം ആചരിച്ചതിനുശേഷമാണ് പ്രസംഗം ആരംഭിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബിജെപിയും ഒരിക്കലും ഭാവിയെക്കുറിച്ച് സംസാരിക്കാറില്ലെന്നും അവരുടെ പരാജയങ്ങൾക്ക് മുൻകാലങ്ങളിൽ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു
മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ കുറഞ്ഞത് 280 പേർ മരിക്കുകയും റെയിൽവേ സുരക്ഷയുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു

“കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഒരു ട്രെയിൻ അപകടം ഞാൻ ഓർക്കുന്നു, അപ്പോൾ ട്രെയിൻ ഇടിച്ചത് ബ്രിട്ടീഷുകാരുടെ കുഴപ്പമാണ്” എന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല ,”അത് എന്റെ ഉത്തരവാദിത്തമാണ്, ഞാൻ രാജിവെക്കുന്നു.എന്നാണ് കോൺഗ്രസ് മന്ത്രി പറഞ്ഞത് കോൺഗ്രസ് മന്ത്രിയെ പേരെടുത്ത് പറയാതെ ഗാന്ധി പറഞ്ഞു.

ഭാവിയിലേക്ക് നോക്കാൻ ബിജെപിക്കും ആർഎസ്എസിനും കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നിലെ കണ്ണാടിയിൽ നോക്കികൊണ്ടാണ് .പ്രധാനമന്ത്രി നരേന്ദ്രമോദി കാർ ഓടിക്കാൻ ശ്രമിക്കുന്നത്.പിന്നെ എവിടെയാണ് ഈ കാർ ഇടിച്ചുകയറുന്നത്, മുന്നോട്ട് നീങ്ങാത്തത് എന്നൊന്നും അയാൾക്ക് മനസ്സിലാകുന്നില്ല. അതേ ആശയമാണ് “ബിജെപിക്കും ആർഎസ്‌എസിനുമുള്ളതു ഭാവിയിലേക്ക് നോക്കാൻ കഴിയില്ല. അവർ ഒരിക്കലും ഭാവിയെക്കുറിച്ച് സംസാരിക്കുന്നില്ല; അവർ ഭൂതകാലത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അവർ എപ്പോഴും ഭൂതകാലത്തിന്റെ പേരിൽ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു – ഒന്ന് കോൺഗ്രസും മറ്റൊന്ന് ബിജെപിയും ആർഎസ്എസും പ്രതിനിധീകരിക്കുന്നു.ഒരു വശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സെയുമുണ്ടെന്നതാണ് ഈ പോരാട്ടത്തെ വിവരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗം, അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ നേതാക്കളായ സാംപിട്രോഡ ,മൊഹിന്ദർ സിംഗ് , ജോർജ് എബ്രഹാം തുട്ങ്ങി നിരവധി നേതാക്കൾ സമ്മേളനത്തിൽ പ്രസംഗിച്ചു