വിജില്‍ എഡ്യു സര്‍ക്കുലര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുന്നതില്‍ തര്‍ക്കം

-സ്വന്തം ലേഖകന്‍-

സംസ്ഥാന വിജിലന്‍സ് പ്രഖ്യാപിച്ച എഡ്യുവിജില്‍ പദ്ധതി സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് നിയമ വിദഗ്ധര്‍. സര്‍ക്കാരിന്റെ പണമോ ഔദാര്യങ്ങളോ വാങ്ങാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിജിലന്‍സിന്റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒരു തര ത്തിലും ബാധകമാവില്ലെന്ന് സംസ്ഥാനത്തെ മുന്‍ വിജിലന്‍സ് മേധാവി വൈ ഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

circular-thewifireporter
വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ അഴിമതിയെക്കുറിച്ചുള്ള മഹത് വചനങ്ങള്‍ വെറുതെ നോട്ടീസ് ബോര്‍ഡില്‍ എഴുതി തുക്കാമെന്നല്ലാതെ നിയമ പരമായ യാതൊരു ബാധ്യതയും ആ സര്‍ക്കുലറിനില്ല. അതനുസരിക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരല്ല എന്നാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട്.
സാമാന്യ ബുദ്ധിയുള്ള ആരും ഇമ്മാതിരി സര്‍ക്കുലര്‍ പുറത്തിറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഫണ്ട് വാങ്ങാത്ത സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് വിജിലന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ലെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇത്തരം നീക്കങ്ങളെ തടയാന്‍ ശ്രമിക്കാത്തതെന്നാണ് നിയമ പണ്ഡിതരുടെ ചോദ്യം? സര്‍ക്കാര്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം എയിഡഡ് മേഖലയിലെ അഴിമതിയില്‍ ഇടപെടാന്‍ അധികാരമുണ്ടെങ്കിലും അണ്‍ എയിഡഡ്, സ്വാശ്രയ മേഖലകളിലെ തലവരിപ്പണം വാങ്ങുന്നതില്‍ വിജിലന്‍സിന് ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് സെല്‍ഫ് ഫിനാന്‍സ് കോളജ് ഉടമാ സംഘത്തിന്റെ നിലപാട്.
വിജിലന്‍സിന് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.