അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും ഇടവക ദിനവും ആചരിച്ചു

ജോൺ കാൽഗറി
കാൽഗറി : കാൽഗറി സെൻറ് തോമസ് മാർത്തോമ്മാ പള്ളിയുടെ ഇടവക ദിനാചരണവും , അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്തയുടെ 30-മത് എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും പൗരോഹിത്യ ശുശ്രൂഷയിൽ 47 വർഷം പൂർത്തിയാക്കുന്നതിന്റ് ആഘോഷവും സൺ‌ഡേ സ്കൂൾ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും നടന്നു .
അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും,
ഇടവക വികാരി റവ. ജോജി ജേക്കബിന്റെ സഹ കാർമ്മികത്വത്തിലും നടന്ന ആഘോഷ പൂർവമായ വിശുദ്ധ കുർബാനയും ,സൺ‌ഡേ സ്കൂൾ കുട്ടികളുടെ ആദ്യ ആദ്യ കുർബാന സ്വീകരണവും നടന്നു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി റവ. ജോജി ജേക്കബ് അധ്യക്ഷത വഹിച്ചു. തിരുമേനിക്ക് ഇടവകയുടെ ആശംസകളും അനുമോദനങ്ങളും അറിയിച്ച് ഇടവക ട്രസ്റ്റീ ജോസഫ് ചാക്കോ അഭിവന്ദ്യ തിരുമേനിക്ക് ഉപഹാരം സമർപ്പിക്കയും , ഇടവക ഭാരവാഹികളായ കെ. റ്റി. തോമസ്, ജിതിൻ ജോർജ്‌ , റോയ് അലക്സ്, സന്ദീപ് സാം അലക്സാണ്ടർ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു. ഇടവക ഗായക സംഘത്തിന്റെ ഗാനങ്ങളും, ഇടവകയിലെ മുതിർന്ന അംഗങ്ങളായ ജേക്കബ് ഫിലിപ്പോസ്, ആനി ജേക്കബ്, ഇടവക സൺ‌ഡേ സ്കൂൾ കുട്ടികൾ എന്നിവരോട് ചേർന്ന് അഭിവന്ദ്യ തിരുമേനി കേക്ക് മുറിച്ചതും ചടങ്ങിന് മിഴിവേകി . ചടങ്ങിന് സെക്രട്ടറി അനു എം കോശി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

നമ്മളുടെ പുതിയ തലമുറയെ , സഭയ്ക്കും ദേശത്തിനും , ലോകത്തിനും ഉതകുന്ന ഉത്തമ പൗരന്മാരായി നാം വളത്തിയെടുക്കണമെന്നും ദൈവം നടത്തിയ വഴികളെ മറക്കരുതന്നും തിരുമേനി ഉദ്ബോധിപ്പിച്ചു .

വാർത്ത ജോസഫ് ജോൺ കാൽഗറി