അറ്റ്ലാന്റാക്കാർ മേരിമാതാ ബോയ്സ് കോട്ടേജിന് താങ്ങും തണലുമായി

(തോമസ് കല്ലടാന്തിയിൽ)

KCAG യുടെ കാരുണ്യപ്രവർത്തിനതിന്റെ ഭാഗമായ “താങ്ങും തണലും” കേരളത്തിലെ ത്രിസ്സൂർ ജില്ലയിലെ പെരുമ്പിലവ് എന്ന സ്ഥലത്തു MCBS ഫാദേഴ്‌സ് നടത്തുന്ന “മേരിമാതാ ബോയ്സ് കോട്ടേജ്” എന്നറിയപ്പെടുന്ന അനാഥാലയത്തിനു ഒരു ലക്ഷം രൂപ ആദ്യമായി നൽകികൊണ്ട് തുടക്കം കുറിച്ചു. ആ സ്ഥാപനത്തിന്റെ ഡയറക്ടർ ഫാ അലക്സ് മുറ്റത് MCBS അറ്റ്ലാന്റയിലെ ക്നാനായക്കാർക്ക് നന്ദിയും പ്രാർത്ഥനയും അർപ്പിക്കുന്നതായി അറിയിച്ചടുണ്ട്.

അറ്റ്ലാന്റയിൽ സന്നർശനത്തിനായി വന്നിരിക്കുന്ന കോട്ടയം സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിത്യത്തിൽ, താങ്ങും തണലിന്റെയും ചെയര്മാന് ജോബി വാഴക്കാലയിൽ kcag യുടെ ഖജനാക്കാരൻ, ബിജു അയ്യംകുഴക്കലിന് തുക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു

വരും മാസങ്ങളിൽ മറ്റ് അർഹതപ്പെട്ടവർക്ക് ധനസഹായം എത്തിക്കുവാൻ പരിശ്രമിക്കുന്നതാണ് എന്നും, കാരുണ്യ പ്രവർത്തനത്തിന് അകമഴിഞ്ഞ് സഹായ ഹസ്തം നൽകി സഹരിച്ച എല്ലാവര്ക്കും നന്ദിയും അനുമോദനവും KCAG പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.

കാരുണ്യ പ്രവർത്തിനായി ഫണ്ട് സ്വരീപിപ്പിക്കുവാൻ ആഘോരാത്രം പ്രവർത്തിച്ച താങ്ങും തണലിന്റെയും ഭാരവാഹികളായ ജോബി വാഴക്കാലയിൽ (ചെയര്മാന്) തോമസ് മുണ്ടത്താനത്, സാബു മാന്നാകുളം, തോമസ് ചിറയിൽ, ബീന അത്തിമറ്റത്തില്, ആൻസി വെള്ളാപ്പള്ളിക്കുഴിയിൽ, ബേബി ഇല്ലിക്കാട്ടിൽ എന്നിവരെ അനുമോദിക്കുകയും ചെയ്തു.