യു എസ്‌ ഇന്ത്യൻ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി ഒരുക്കിയ സ്വീകരണത്തിൽ കെ എച്ച് എൻ എ യും ഭാഗമായി

അനഘ വാരിയർ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ഭാരതിൻ്റെ പ്രധാമന്ത്രിക്കായി ഒരുക്കിയ വിവിധ പരിപാടികളിൽ , രജത ജൂബിലി ആഘോഷങ്ങൾക്ക് തയ്യാറെടുത്തു നിൽക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും ഭാഗമായി. ഭാരതിൻ്റെ ദേശീയതയും സന്ദേശവും ഉയർത്തി പിടിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ. ഈ ചരിത്ര സംഭവത്തിൻ്റെ ഭാഗമാവാൻ അവസരം നൽകിയതിന് കെ എച്ച് എൻ എ  ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി . കെ എച്ച് എൻ എ പ്രസിഡന്റ് ജി കെ പിള്ളൈ , മുൻ പ്രെസിഡന്റും ട്രസ്റ്റീ ബോർഡ് അംഗവുമായ സുരേന്ദ്രൻ നായർ , ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സോമരാജൻ നായർ എന്നിവരാണ് കെ എച്ച് എൻ എ യെ പ്രതിനിധീകരിച്ചു പരിപാടിയിൽ പങ്കെടുത്തത്.

വിവിധ മേഖലകളിൽ ശ്രദ്ധേയരായ പൗരപ്രതിനിധികളേയും , ഇന്ത്യൻ വ്യവസായ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രധാമന്ത്രിയുടെ പ്രൗഢഗംഭീരമായ സമ്മേളനം , അനന്തരമുണ്ടായ വിരുന്ന് ഇതിലൊക്കെ ഫൗണ്ടേഷനുമായി സഹകരിക്കാൻ സാധിച്ചതിൽ കെ എച്ച് എൻ എ ക്കുള്ള ചാരിതാർഥ്യം പ്രസിഡന്റ് ജി കെ പിള്ളൈ അറിയിച്ചു. തുടർന്നും ഈ ഫൌണ്ടേഷൻ നടത്തുന്ന എല്ലാ പരിപാടികളിലും വടക്കേ അമേരിക്കയിലെ ഹിന്ദു സമൂത്തോടൊപ്പം ചേർന്ന്, അതിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ ഇവിടത്തെ ഏറ്റവും വലിയ ഹിന്ദു മലയാളി സംഘടനായ കെ എച്ച് എൻ എ തീരുമാനമെടുക്കുയും, അതിനനസരിച്ചു മുന്നോട്ടുള്ള പ്രവർത്തങ്ങളിൽ ഭാഗഭാക്കാകുകയും ചെയ്യുമെന്ന് അസോസിയോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.സനാതനധർമത്തിലൂന്നിയ പ്രവർത്തനങ്ങളും ,  അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടു പോവുന്ന കെ എച്ച് എൻ എ യുടെ കൺവെൻഷൻ നവംബർ മാസം 23 , 24 , 25 തീയ്യതികളിൽ ഹ്യൂസ്റ്റനിൽ വച്ച് നടക്കാനിരിക്കുകയാണ് .വിപുലമായ പരിപാടികൾ കൊണ്ടും, പ്രായഭേദമന്യേയുള്ള വടക്കേ അമേരിക്കൻ ഹിന്ദു മലയാളികളുടെ സാനിധ്യം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും “അശ്വമേധം 2023 ” എന്ന് നാമകരണം ചെയ്തിട്ടുള്ള ഇത്തവണത്തെ കൺവെൻഷൻ എന്ന് കൺവെൻഷൻ ചെയർ Dr രഞ്ജിത്ത് പിള്ളൈ അറിയിച്ചു.