സാഹിത്യവേദി ജൂലൈ 7-ന് ;കുമാരനാശാൻ നൂറ്റിയമ്പതാം ജന്മവാർഷികം വീണപൂവ് വിത്തും വൃക്ഷവും

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 7 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

 (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

എഴുത്തച്ഛനു ശേഷം മലയാളത്തിലെ ഏറ്റവും വലിയ കവി കുമാരനാശാൻ ആണ് എന്നതിന് സംശയമില്ല. മരണപ്പെട്ടു 100 വർഷമായിട്ടും ഈ മഹാകവിക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്നു.

മഹാകാവ്യമെഴുതാതെയുള്ള ഒരു മഹാകവിയാണ് കുമാരനാശാൻ.

നമ്മൾ കവിതകളിൽ ഒരു കുമാരനാശാനെ കാണുന്നു. സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലത്തിൽ മറ്റൊരു കുമാരനാശാൻ. ഈ സാഹചര്യങ്ങളിൽ മഹാകവിക്കു പല യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഡോ. എം. ലീലാവതി പറഞ്ഞപോലെ ബ്രഹ്മാണ്ഡത്തിന്റെ ഘടന തന്നെയാണ് പിണ്ഡാണ്ഡത്തിനുമുള്ളതെന്ന ദാർശനിക സമീപനം  ആധുനികശാസ്ത്രോദായത്തിന്റെ  ആയിരത്താണ്ടുകൾക്കു മുൻപ് ഭാരതം ലോകത്തിനു മുന്നിലേക്ക് നീട്ടിക്കാട്ടി.

സന്യാസത്തിലേക്കു തയ്യാറെടുക്കുന്നതിനു ഉപകാരപ്രദമായിരുന്നു യൗവ്വനം മുതൽ ഒന്ന് രണ്ട് വ്യാഴവട്ടത്തോളം അദ്ദേഹത്തിന്റെ ജീവിതചര്യാ ശൈലി. ആശാൻ കവിയായതുകൊണ്ട് അത് കാവ്യങ്ങളിലെ മുഖ്യസത്തകളായി അവതരിച്ചു. ശ്രീ ശങ്കരാചാര്യരും, ശ്രീനാരായണ ഗുരുവും പറഞ്ഞ അദ്വൈത സിദ്ധാന്തം കുമാരനാശാന്റെ കവിതകളിൽ ശോഭിക്കുന്നു.

വീണപൂവ് മുതൽ കരുണ വരെയുള്ള കൃതികളിലെല്ലാം അന്തരാത്മാവിന്റെ  അർഥമായ സ്ത്രീ ചൈതന്യത്തെയാണ് അദ്ദേഹം കേന്ദ്രത്തിൽ കവിതാക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.

പുരുഷ കഥാപാത്രങ്ങൾ ഉപദേവന്മാരുടെ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. “വീണ പൂവ് ഒരു വിത്തും വൃക്ഷവും” എന്ന തത്വത്തെ ആസ്പദമാക്കി ആശാന്റെ വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത എന്നീ കവിതകളെപ്പറ്റി ചർച്ച ചെയ്യുന്നു. ചർച്ച നയിക്കുന്നത് സാഹിത്യവേദി അംഗം ശ്രീ രാധാകൃഷ്ണൻ നായരാണ്.

 ജൂൺ മാസത്തിൽ ഷിജി അലക്സ് അവതരിപ്പിച്ച “പ്രവാസ സാഹിത്യത്തിൻറെ നാൾവഴികൾ: ഒരു അവലോകനം” എന്ന പ്രബന്ധം അംഗങ്ങൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ജൂലൈ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

 കൂടുതൽ വിവരങ്ങൾക്ക്:

 രാധാകൃഷ്ണൻ നായർ  847 340 8678

അനിലാൽ ശ്രീനിവാസൻ  630 400 9735

പ്രസന്നൻ പിള്ള  630 935 2990

ജോൺ ഇലക്കാട്  773 282 4955