വൈസ് മെൻസ് ക്ലബ് ഓഫ് ന്യൂയോർക്ക് നാസോയുടെ ചാർട്ടറിങ് സെറിമണി വിപുലമായി നടന്നു

വർഗീസ് പോത്താനിക്കാട്

ആഗോള വൈസ് മെൻസ് ക്ലബ്ബിൻറെ ഭാഗമായി ആരംഭിച്ച ന്യൂയോർക്ക് – നാസോ വൈസ് മെൻസ് ക്ലബ്ബിൻറെ ഔദ്യോഗിക ഉദ്ഘാടനവും ചാർട്ടറിങ് സെറിമണിയും സാആഘോഷം നടന്നു. ജൂൺ 19 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ന്യൂയോർക്കിൽ ടൈസൺ സെൻററിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ചായിരുന്നു ചാർട്ടറിങ് നടന്നത്. ലോകത്തിൻറെ ഇതര ഭാഗത്തുനിന്നുള്ള വൈസ് മെൻ ഇന്റർനാഷണലിന്റെ നേതാക്കൾ ചടങ്ങിന് നേതൃത്വം വഹിച്ചു വർഗീസ് പോത്താനിക്കാട് പ്രസിഡണ്ടായി ആരംഭിച്ച ന്യൂയോർക്ക്- നാസോ ക്ലബ്ബിൻറെ എല്ലാ അംഗങ്ങളെയും പ്രത്യേക പിന്നിങ് സെറിമണിയോടെയാണ് ആഗോള വൈസ്മെൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തത്. നൂറു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ ഒഹായോയിലുള്ള തൊലിഡോയിൽ ആണ് വൈസ് മെൻസ് ക്ലബ് ആരംഭിച്ചത്. വൈഎംസിഎയുടെ ഭാഗമായി അതിൻറെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജിതമാക്കാൻ ആണ് വൈസ് മെൻസ് ക്ലബ് ആരംഭിച്ചത്. സാധാരണ പ്രവാസി സംഘടനകൾക്കും സമാജങ്ങൾക്കും വ്യത്യസ്തമായി, സാമൂഹിക ആതുരസേവനരംഗത്ത് അതിരുകളില്ലാതെ പ്രവർത്തിക്കുകയാണ് വൈസ് മെൻസ് സർവീസ് സംഘടനയുടെ ഉദ്ദേശലക്ഷ്യം. ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന നെറ്റ്‌വർക്കിങ്ങ് ലൂടെ അവശത അനുഭവിക്കുന്ന സമൂഹത്തെയും വ്യക്തികളെയും കണ്ടുപിടിച്ചു സഹായമെത്തിക്കാൻ വൈസ് സർവീസ് പ്രതിജ്ഞാബദ്ധമാണ്.

ഓരോ ഘടക യൂണിറ്റുകളും ഒരു കുടുംബ കൂട്ടായ്മയായി ചേർന്നുനിന്ന് മനുഷ്യൻറെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ കണ്ടെത്താൻ കഴിയാത്തവരെ കഴിയുന്നത്ര രീതിയിൽ സഹായിക്കുക എന്നത് വൈസ്മെൻ ക്ലബ്ബിൻറെ പ്രവർത്തന ലക്ഷ്യം ആണ്. ഓരോ ക്ലബ്ബുകളും ചെയ്യുന്ന പ്രവർത്തനങ്ങളെ വിലയിരുത്താനും സമയോചിത നിർദ്ദേശങ്ങൾ നൽകാനും പ്രസ്ഥാനത്തിന് നിഷിപ്ത സമിതികൾ ഉണ്ട്. “ഓരോ അവകാശത്തിനും കൂടെയായി കടമകളും ഉണ്ടെന്ന് തിരിച്ചറിയുക” എന്നതാണ് വൈസ് സർവീസിന്റെ മുദ്രാവാക്യം.

ഇസബെൽ ആന അജിത്ത് ആലപിച്ച അമേരിക്കൻ ദേശീയഗാനവും, തുടർന്ന് വൈസ് മെൻസ് ക്ലബ്ബിന്റെ പരമ്പരാഗത ഗാനവും, യുഎസ് ഏരിയ മുൻ പ്രസിഡൻറ് ബോബി സ്റ്റൈവേഴ്സ്- അപ്പികീ നയിച്ച പ്രാരംഭ പ്രാർത്ഥനയോടും കൂടെ യോഗ നടപടികൾ ആരംഭിച്ചു. യുഎസ് ഏരിയാ പ്രസിഡൻറ് ഷാജു സാം വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തിക്കൊണ്ട് സ്വാഗതപ്രസംഗം ചെയ്തു. നോർത്ത് അറ്റ്ലാൻറിക് റീജിയൻ ഡയറക്ടർ ഡോക്ടർ അലക്സ് മാത്യു ചാർട്ടറിങ് പരിപാടികളെക്കുറിച്ച് സമഗ്രമായ വിശദീകരണം സദസിന് നൽകിക്കൊണ്ട് പുതിയ ക്ലബ്ബിനെ പരിചയപ്പെടുത്തുന്നതിനായി ക്ലബ്ബിനെ സ്പോൺസർ ചെയ്യുന്ന, നിലവിലുള്ള ലോങ്ങ് ഐലൻഡ് ക്ലബ്ബിൻറെ പ്രസിഡൻറ് മാത്യു ചാമക്കാലയെ ക്ഷണിച്ചു. മിസ്റ്റർ ചാമകാല, ന്യൂയോർക്ക് – നാസോ ക്ലബ്ബിൻറെ പ്രസിഡൻറ് വർഗീസ് പോത്താനിക്കാട്, സെക്രട്ടറി വിനോദ് കെആർകെ, ട്രഷറർ പോൾ ജോസ് എന്നിവരെ വേദിയിലേക്ക്  ക്ഷണിച്ചു സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് ക്ലബ്ബ് സെക്രട്ടറി വിനോദ് കെആർകെ മറ്റു ഭാരവാഹികളെയു അംഗങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ, വൈസ് പ്രസിഡൻറ് വിൻസെൻറ് സിറിയക്ക്, ജോയിൻ സെക്രട്ടറി സെൽവി കുര്യൻ, ജോയിൻ ട്രഷറാർ അജിത് കൊച്ചുസ്, പ്രോഗ്രാം കോർഡിനേറ്റർ റെജി കുര്യൻ, ഓഡിറ്റർ ഷാജി വർഗീസ്, വർഗീസ് ജോസഫ്, ക്രിസ് തോപ്പിൽ ബേബിക്കുട്ടി തോമസ്, ശോശാമ്മ ഏബ്രഹാം, ബാലാ കെആർകെ, സാറാമ്മ പോൾ, റോസ് വിൻസെൻറ്, ജയാ വർഗീസ്, ഷീന വർഗീസ്, അന്നമ്മ ബി തോമസ് എന്നിവരെ ഇൻഡക്ഷൻ സെറിമണിയുടെ ഭാഗമായി വൈസ് മെൻ ഇന്റർനാഷണലിന്റെ ഉയർന്ന നേതാക്കൾ, വൈസ്മെൻ ക്ലബ്ബിൻറെ ഔദ്യോഗിക ലപാൽ പിന്നുകൾ കുത്തികൊണ്ട് ക്ലബ്ബ് അംഗത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തുടർന്ന് യുഎസ് ഏരിയാ പ്രസിഡൻറ് ഷാജു സാം ക്ലബ്ബിൻറെ ചാർട്ടർ സർട്ടിഫിക്കറ്റ്, പ്രസിഡൻറ് വർഗീസ് പോത്താനിക്കാടിനു നൽകികൊണ്ട് ന്യൂയോർക്ക് – നാസോ ക്ലബ്ബ് നിലവിൽ വന്നതായി പ്രഖ്യാപിച്ചു. ക്ലബ്ബിൻറെ ലക്ഷ്യവും മാർഗ്ഗവും മുറുകെപ്പിടിച്ചുകൊണ്ട്, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ചുമതല ബോധത്തോടെ നിറവേറ്റുമെന്ന് തൻറെ സ്വീകാര്യത പ്രസംഗത്തിൽ ക്ലബ് പ്രസിഡൻറ് വർഗീസ് പോത്താനിക്കാട് പ്രഖ്യാപിച്ചു. യോഗത്തിൽ സംബന്ധിക്കാൻ കഴിയാതിരുന്ന ഇൻറർനാഷണൽ പ്രസിഡൻറ് ഉൾറിക് ലൗറിഡ്‍സെൻറെ  ആശംസാ സന്ദേശം വൈസ് പ്രസിഡൻറ് വിൻസെൻറ് സിറിയക്കും, ഇൻറർനാഷണൽ ജനറൽ സെക്രട്ടറി ജോസ് വര്ഗീസിന്റെ സന്ദേശം ട്രഷറർ പോൾ ജോസും സമ്മേളനത്തിൽ വായിക്കുകയുണ്ടായി.

മുൻ ഇൻറർനാഷണൽ പ്രസിഡൻറ് ജോൻ വിൽസൺ, യുഎസ് ഏരിയ പ്രസിഡൻറ്-ഇലക്ട് ഡഗ് ജോൺസ്, കാനഡ ഏരിയ പ്രസിഡൻറ് ബ്രയൻ മിനിയെലി, യുഎസ് ഏരിയ സി.എഫ്.ഓ ഡേവിഡ് വർക്ക്മാൻ, മുൻ നോർത്ത് അറ്റ്ലാൻറിക് റീജിയണൽ ഡയറക്ടർ ജോ കാഞ്ഞമല, നോർത്ത് അറ്റ്ലാൻറിക് റീജിയണൽ ഡയറക്ടർ-ഇലക്ട് കോരസൺ വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

നന്ദിനി തോപ്പിൽ, ഗ്ലോറിയ ജയ്‌മോൻ, ബ്ലസ് തോമസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഡാൻസ് പരിപാടിയും ജേക്കബ് വർഗ്ഗീസും മഹിമ ജേക്കബും ചേർന്ന് നടത്തിയ ഗാനാലാപനങ്ങളും പരിപാടികളെ കൂടുതൽ മോടിപിടിപ്പിച്ചു.

ലോങ്ങ് ഐലൻഡ് വൈസ് മെൻസ് ക്ലബ് പ്രസിഡൻറ് മാത്യു ചാമക്കാലയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം ഡിന്നറോടെ പരിപാടികൾ സമാപിച്ചു. വൈസ്മെൻ റീജിയണൽ സെക്രട്ടറി എഡ്വിൻ കാട്ടി ആയിരുന്നു എംസി.