മാർ തോമാ സ്ലിഹാ കത്തിഡ്രലിൽ മെഗാ ലുങ്കി ഡാൻസ്

ജോർജ് കുട്ടി അമ്പാട്ട്
ചിക്കാഗോ:- ചിക്കാഗോ സീറോ മലബാർ കത്തിഡ്രലിൽ ഭാരതിയ അപ്പസ്തോലനായ വി.തോമാ സ്ലീഹായുടെ ദുകാറാന തിരുന്നാളിനാളിനോടനുബന്ധിച്ച് 150 -ൽ പരം കലകാരന്മാർ ഒരെ സമയം ദേവലായ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ മെഗാ ലുങ്കി ഡാൻസ് എന്ന വിസ്മയ കലാ പരിപാടി അവതരിപ്പിക്കുന്നു.

ജൂലൈ 8 ന് ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് ആഘോഷമായ ഇംഗ്ലീഷിലുള്ള റാസ കുർബ്ബാന അസി. വികാരി ഫാ: ജോബി ജോസഫ് , ഫാ: ജോയൽ പയസ് , ഫാ: മെൽവിൽ പോൾ, ഫാ: രാജിവ് വലിയ വീട്ടിൽ , ഫാ: ജോർജ് പാറയിൽ , ഫാ: തോമസ് പുളിക്കൽ എന്നിവർ നേതൃത്വം നൽകും. ദിവ്യ ബലിയ്ക്കു ശേഷം എഴു മണിയക്ക് വിവിധ കലാ പരിപാടി കളിൽ ഇടവകയിലെ ആയിരത്തിലധികം കലകാരന്മാരും കലകാരികളും പ്രായ ഭേദമന്യെ അണിനിരക്കുന്നുവെന്ന് കൾച്ചറൽ കോ ഓർഡിനേറ്റർ ഷീബാ ഷാബു അറിയിച്ചു.
ഇടവകയുടെ ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന മെഗാ ലുങ്കി ഡാൽസ് എന്ന ഈ കലാ വിരുന്ന് ശ്രീ സജി വർഗ്ഗീസിന്റെ നേതൃത്വത്തിൽ പ്രശസ്ത സിനിമാ സംവിധായയകനായ ശ്രീ റോമിയോ കാട്ടുക്കാരൻ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുന്നു. ശ്രീ ജോഷി പൂവത്തിങ്കൽ കോർഡിനേറ്റു ചെയ്യുന്ന മറ്റു കലാ പരിപാടികളും ചിക്കാഗോ മലയാളികളുടെ മനസിൽ മയാതെ നില്ക്കുമെന്നതിൽ സംശയമില്ല. സുപ്രസിദ്ധ കലാകാരാനായ ശ്രീ ജോൺ മൈക്കിൾ യേശുദാസിന്റെ കോറിയോഗ്രാഫിയിൽ മലയാള തനിമയിൽ ചുവടു വെയ്ക്കുന്ന നയന മനോഹരമായ നൃത്തങ്ങൾ കാണികളെ ഒരോ സമയം അതിശയിപ്പിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല..

ബിഷപ്പ് മാർ ജോയി ആലാപ്പാട്ടിന്റെ മേൽനോട്ടത്തിൽ വികാരി ഫാ:തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ: ജോബി ജോസഫും എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുന്നു.