സമ്മിശ്ര കലകളുടെ സർവ്വോത്കൃഷ്ടമായ പ്രകടനം സമന്വയം 2023

റോയി മുളകുന്നം

ചിക്കാഗോ:ചിക്കാഗോ സീറോ മലബാർ കത്തിഡ്രലിൽ ഭാരതിയ അപ്പസ്തോലനായ വി.തോമാ സ്ലീഹായുടെ ദുകാറാന തിരുന്നാളിനോടനുബന്ധിച്ച് ജൂലായ് 7-ാo തിയതി വൈകുന്നേരം 5:00 മണിക്ക് ജഗദൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബ്ബാനക്കും തിരുനാൾ തിരുകർമ്മങ്ങൾക്കും ശേഷം പ്രസുദേന്തി നൈറ്റ് ആഘോഷിക്കുന്നു.

പ്രസുദേന്തി നൈറ്റ് കൾച്ചറൽ പ്രോഗ്രാമിനോടനുബന്ധിച്ച് സമൂഹത്തിനും, കുടുബത്തിനും വേണ്ടിയുള്ള തീവ്രയക്ന്തങ്ങൾക്കു ശേഷം ജീവിത സായ്യാന്നമെന്ന സുവർണ്ണ ദിശയിലേക്ക് എത്തിയിരിക്കുന്ന സിറോ മലബാർ കത്തിഡ്രലിലെ സീനിയർ ഫോറത്തിന്റെ കലാകാരന്മാരും കലാകാരികളും , വഞ്ചിപ്പാട്ട്, പുരുഷന്മാരുടെ തിരുവാതിര, നാടൻ പാട്ട് എന്നിവ ഉൾപ്പെടുത്തി സമ്മിശ്ര കലകളുടെ സർവ്വോത്കൃഷ്ടമായ പ്രകടനം ” സമന്വയം 2023 ” എന്ന പേരിൽ കാഴ്ചവെയ്യുക്കുന്നു .

ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി പ്രൊഡക്ക്ഷൻ കോർഡിനേറ്റു ചെയ്യുന്ന സമന്വയം എന്ന ഈ കലാ പരിപാടിയുടെ ആശയവും ആശയവൽക്കരണവും – ജയാമോൾ കൊട്ടുകാപ്പള്ളി, സംവിധാനം – ലാലു പാലമറ്റം, വസ്ത്രാലങ്കാരം – ലീലാ ജോയി, ലാലു പാലമറ്റം, വേദിയൊരുക്കുന്നത് – റോയി തോമസ്. കോർഡിനേറ്റേഴ്സ് ആയി ലീലാ ജോയിയും , ചിന്നു വർക്കിയും പ്രവർത്തിക്കുന്നു.
ഈ കലാ വിസ്മയം കാണുവാൻ എല്ലാവരെയും ഇതിന്റെ ഭാരവാഹികൾ ക്ഷണിക്കുന്നു.