അനുഗ്രഹിതം,അവർണ്ണനീയം “വാ മക്കളേ വാ” കൂടല്ലൂർ സംഗമം

ഒരു നാടിന്റെ നന്മ ഉത്സവമാക്കി കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച് അമ്മേരിക്കയിലും കാനഡയിലുമായി കുടിയേറി  ജീവിക്കുന്നവരുടെ ആദ്യ കുടുംബസംഗമം ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ടു.ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാർ.ജോസഫ് പെരുന്തോട്ടം വി.കുർബ്ബാന അർപ്പിച്ച് പ്രാർത്ഥിച്ച് ആശംസയർപ്പിച്ചു.ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളും കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച മോൺ.തോമസ്സ് മുളവനാൽ സംഗമം ഉദ്ഘാടനം ചെയ്തു.കെ സി എസ്സ് പ്രസിഡന്റ് ജയിൻ മാക്കിൽ ആശംസയർപ്പിച്ചു..ഫാ.ലിജോ കൊച്ചുപറമ്പിൽ കൂട്ടായ്മയുടെ മഹത്ത്വത്തെകുറിച്ച് സെമിനാർ നടത്തി.ഫാ.ബിൻസ് ചേത്തലിൽ സമ്മേളനത്തിൽ അദ്യക്ഷത വഹിച്ചു.ശ്രീ സണ്ണി മുണ്ടപ്ലാക്കിൽ സ്വാഗതം ആശംസിച്ചു.ബിവിൻ ഇടിയാലിൽ ,മാഗി പാട്ടക്കണ്ടത്തിൽ പരുപാടികൾക്ക് നേതൃത്വം നൽകി.വിപുലവും വ്യത്യസ്ഥവുമായ പരുപാടികൾ ആണ് ആദ്യസംഗമത്തിനായി ക്രമീകരിച്ചിരുന്നത്.അമ്മേരിക്കയിലെ വിവിധ സംസ്ഥാനത്ത് നിന്നും കാനഡയിൽ നിന്നും എത്തുന്നവർക്ക് താമസ്സിക്കുവാനും നാടിന്റെ നന്മ ഉത്സവമാക്കാനും ചിക്കാഗോ ഒരു വേദിയായി മാറി.വിവിധ പ്രായ വിഭാഗത്തിൽ പെട്ടവരുടെ കലാപരുപാടികൾ സംഗത്തിന് മോഡി കൂടി.. കൂടല്ലൂർ ഗ്രാമഭംഗി വിവരണവും നാട്ടുകൂട്ടും ,ഗ്രാമസഭയും പുതുമയാർന്ന് അവതരിപ്പിക്കപ്പെട്ടു.. രുചിയാർന്ന നാടൻ ഭക്ഷണ വിഭവങ്ങൾ ക്രമികരിച്ച് സ്നേഹവിരുന്നും സംഘാടകർ ക്രമികരിച്ചു..ആദ്യമായി ഒരു ഗ്രാമത്തിന്റെ നന്മ ഏറ്റെടുത്ത് അമ്മേരിക്കയിലെ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന കൂടല്ലൂർ സംഗമം ഒരു ചരിത്രസംഭവമായി മാറി. .വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിട്ടയായി നടത്തപെട്ട കൂട്ടായ്മയുടെ കുളിർമ്മ ഒരുപാട് നന്മകൾക്ക് പ്രചോദനമായി മാറും എന്ന് പങ്കെടുത്തവർ പങ്കുവെച്ചു.