ചിക്കാഗോ എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 16-ന്

ബഞ്ചമിന്‍ തോമസ്

ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് എലഹറാമി ഞലരൃലമശേീി ഇലിലേൃ, 8800 ണ. ഗമവ്യേ ഘമില, ചശഹലല്‍െ ജൂലൈ 16-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് ആരംഭിക്കും. ചിക്കാഗോയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 14 ടീമുകള്‍ പങ്കെടുക്കും. പുരുഷ വിഭാഗത്തിനും വനിതാ വിഭാഗത്തിനും യുവജനങ്ങള്‍ക്കും പ്രത്യേക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ചെണ്ടമേളം, വാദ്യഘോഷങ്ങള്‍ എന്നിവയാല്‍ ഒരുത്സവമേളം തന്നെ സൃഷ്ടിക്കുന്ന ഈ ടൂര്‍ണമെന്‍റ് മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശം ജനിപ്പിക്കും എന്നതില്‍ സംശയമില്ല.

വിജയികളാകുന്ന ടീമുകള്‍ക്ക് എവര്‍ റോളിങ് ട്രോഫികള്‍, ക്യാഷ് വാര്‍ഡുകള്‍, വ്യക്തിഗത ട്രോഫികള്‍ എന്നിവയും സമ്മാനിക്കും.

ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് റവ.ഫാ. തോമസ് മാത്യു (ചെയര്‍മാന്‍), റിന്‍റു ഫിലിപ്പ് (കണ്‍വീനര്‍) കൂടാതെ 18 പേരടങ്ങുന്ന വോളിബോള്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

റവ. എബി എം. തോമസ് തരകന്‍ (പ്രസിഡണ്ട്), റവ.ഫാ. തോമസ് മാത്യു (വൈസ് പ്രസിഡണ്ട്), പ്രേംജിത് വില്യം (സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ഡെല്‍സി മാത്യു (ജോ. സെക്രട്ടറി), ജോര്‍ജ് മോളയില്‍ (ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വലം നല്കുന്നു.

ചിക്കാഗോയിലെ എല്ലാ കായികപ്രേമികളുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ടൂര്‍ണമെന്‍റിനെ പ്രോത്സാഹിപ്പിച്ച് വിജയിപ്പിക്കുന്നതിന് ഭാരവാഹികള്‍ സ്നേഹത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മാത്യു 214 597 8604

റിന്‍റു ഫിലിപ്പ് 224 399 6209

പ്രേംജിത് വില്യം 847 962 1893

കെവിന്‍ ഏബ്രഹാം 847 809 9781