ചിക്കാഗോ : കോട്ടയം താനവേലിൽ ടി കെ മാണി (കുഞ്ഞ് 85) ചിക്കാഗോയിൽ നിര്യാതനായി. പരേതനായ വർക്കി കുരുവിള (താനവേലിൽ അച്ഛൻ )യുടെ മകനാണ് പരേതൻ. കോട്ടയം ഐപിസി സിയോൻ ടബാർണക്കിൾ സഭാഗം ആയിരുന്ന പരേതൻ ഇരുപത് വർഷങ്ങൾക്കു മുൻപാണ് ചിക്കാഗോയിലേക്ക് താമസം മാറ്റിയത്. അന്ന് മുതൽ ചിക്കാഗോ ഷാരോൺ സഭയിലെ സജീവ അംഗം ആയിരുന്നു.കുമ്പനാട് മുളങ്കുഴിയിൽ മറിയാമ്മ മാണി ആണ് ഭാര്യ. ഫിന്നി മാണി, ബിജി ഉമ്മൻ, ഇപ്പൻ ടി മാണി, സാം ടി മാണി, മേഴ്‌സി ജോൺ എന്നിവർ മക്കളും മേഴ്‌സി മാണി, ശാരോൺ ഫെല്ലോഷിപ് ചർച്ച് നോർത്ത് അമേരിക്കൻ കൌൺസിൽ ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, മിനി മാണി, വിനി മാണി, സജി ജോൺ എന്നിവർ മരുമക്കളുമാണ്. ഡാനി മാണി (പ്രയ്‌സ് മാണി ), ജോസഫ് മാണി, ജകോബി ഉമ്മൻ, ലുക്ക് ഉമ്മൻ,ടാബിത മാണി, ടെസ്സ മാണി, എറിൻ മാണി, ഓബദ് മാണി, എയ്ഞ്ചൽ ജോൺ, ഐഡൻ ജോൺ എന്നിവർ കൊച്ചുമക്കളുമാണ്.
ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ എം ജോസഫിന്റെ ഭാര്യാ സഹോദരമാണ്. ഐപിസി മുൻ ട്രഷറർ ജോയ് താനവേലിയുടെ പിതൃ സഹോദരനാണ് പരേതൻ.
ശവസംസ്കാര ശ്രുശുഷ യുടെ വിവരങ്ങൾ പിന്നീട്.വിവരങ്ങൾക്ക് ജെയിംസ് ഉമ്മൻ 847 702 4344.
വാർത്ത കുര്യൻ ഫിലിപ്പ് 847 912 5578