ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് ആദരിക്കുന്നു

ഷാജി രാമപുരം

ഡാളസ് : മലങ്കര മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ട് ഡാളസിൽ എത്തിച്ചേർന്ന ബിഷപ് ഡോ.ജോസഫ് മാർ ബർന്നബാസിനെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ  ആദരിക്കുന്നു.

ജൂലൈ 16 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക്   സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th St, Plano, Tx 75074 ) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലാണ് ഇപ്പോൾ മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂർ എന്നീ ഭദ്രാസനങ്ങളുടെ അധിപൻ കൂടിയായ  ഡോ.ജോസഫ്  മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്തായെ ആദരിക്കുന്നത്.കോട്ടയം  അഞ്ചേരി സ്വദേശിയായ സഫ്രഗൻ മെത്രാപ്പൊലീത്ത 1976 ജൂണിൽ വൈദീകൻ ആയി സഭാ ശുശ്രുഷയിൽ തുടക്കം കുറിച്ചു. 1993 ഒക്ടോബറിൽ സഭയുടെ മേല്പട്ട സ്ഥാനത്തേക്ക്‌ ഉയർത്തപ്പെട്ടു. 2021 ജൂലൈയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹണം ചെയ്തു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അധ്യക്ഷനും  കൂടിയാണ്  സഫ്രഗൻ മെത്രാപ്പോലീത്താ.

നാളെ (ഞായർ ) പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സാമൂഹത്തെയും ക്ഷണിക്കുന്നതായി കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിനു വേണ്ടി പ്രസിഡന്റ് റവ. ഷൈജു സി. ജോയ്, വൈസ്.പ്രസിഡന്റ് വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ, ജനറൽ സെക്രട്ടറി ഷാജി എസ്. രാമപുരം, ട്രഷറാർ വിൻസെന്റ് ജോണി എന്നിവർ അറിയിച്ചു.

ഡോ.ജോസഫ്  മാർ ബർന്നബാസ്

സഫ്രഗൻ മെത്രാപ്പോലീത്താ