ചാവുന്നോന്റെ നീതി കൊല്ലുന്നവന്‍ തീരുമാനിക്കും

പ്രിയപ്പെട്ട കാട്ടിലെ അമ്മയ്ക്ക്,
അമ്മ ആരെന്നോ അച്ഛനാരെന്നോ അറിയില്ല, അല്ലെങ്കില്‍ ഓര്‍മ്മയില്ല. അറിയുമെങ്കില്‍ ഓര്‍ക്കുമെങ്കില്‍ ഒരു മകന്റെ പ്രാണവേദനയായി തീരാസങ്കടമായി കേട്ടുകൊളളുക. കാറ്റ് എന്റെ വിലാപം നിങ്ങളെ കേള്‍പ്പിക്കാതിരിക്കില്ല. കാട്ടാറുകള്‍ എന്റെ കണ്ണീര്‍ പറയാതിരിക്കില്ല.
വലുതാകുന്നവരെ നിങ്ങളെ എന്നെ പാലിച്ചു. പിന്‍കാല്‍ നീട്ടി ഞാന്‍ കൂടെയുണ്ടോ എന്നറിഞ്ഞു കരുതലോടെ കൊണ്ടുനടന്നു. ജീവനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നു. മോനേ ഈ കാട് നമുക്കുമാത്രമുള്ളതല്ല. എല്ലാവര്‍ക്കുമുള്ളതാണ്. നമുക്കുമാത്രം ഒരവകാശം ഇവിടെയില്ല. എന്നാല്‍ നിനക്കു തിന്നാനുും കുടിക്കാനുമുള്ളതില്‍ നിനക്കു അവകാശമുണ്ട്. അത് ഈകാട് നമുക്കോരോത്തര്‍ക്കും തന്ന അവകാശമാണ്. നിനക്ക് തിന്നാന്‍ പറ്റുന്നതേ തിന്നാവൂ. കുടിക്കാന്‍ പറ്റുന്നതേ കുടിക്കാവൂ. വിശക്കുമ്പോഴേ തിന്നാവൂ, രക്ഷപ്പെടാനേ കൊല്ലാവൂ, വിശക്കുമ്പേഴേ കൊല്ലാവൂ എന്ന കാട്ടുനീതിപോലും ഇല്ലാത്തതാണെന്ന കഥകള്‍ പറഞ്ഞു തന്നു. ഞാനത് മറന്നുകളഞ്ഞു. മനുഷ്യരെ പേടിക്കണം. എന്നാല്‍ അവരിലും നല്ലവരുണ്ട്. കൈയില്‍ മുള്ളുകൊണ്ട സിംഹത്തിനെ രക്ഷിച്ച നല്ലമനുഷ്യന്റെ കഥ. മൃഗങ്ങളോട് മനുഷ്യര്‍കാട്ടിയിട്ടുള്ള സ്‌നേഹവും ക്രൂരതകള്‍..
കാട് കൈയേറി സ്വന്തമാക്കി നമ്മേ തുരത്തിയോടിച്ച കഥകള്‍…
മനുഷ്യര്‍ നാം കാടിറങ്ങുമ്പോള്‍ ബഹളംവയ്ക്കുന്നു…
അവര്‍ക്ക് പേടിയാണ്. കൈയേറിയതെന്തും തിരികെ ചോദിക്കുമോ എന്ന പേടി. ഉടമയ്ക്ക് തിരികെ കൊടുക്കേണ്ടി വരുമോ എന്ന മോഷ്ടാവിന്റെ ഭയം.
ഇറ്റുവെള്ളത്തിനും ആഹാരത്തിനുമായാണ് അമ്മേ ഞാന്‍ അവര്‍ നാടെന്നു പറയുന്ന നമ്മുടെ കാട്ടില്‍ ചെന്നത്. ഒരുപാടുപേര്‍ ആക്രമിച്ച മുറിവും വേദനയും ക്ഷീവും ഉണ്ടായിരുന്നു. അവര്‍ എന്നെ മനസ്സിലാക്കുമെന്ന് വിചാരിച്ചു. നമ്മുടെ രക്ഷകരെന്നു വിളിക്കുന്നവരും കൈയേറ്റക്കാരും ഒരുമിച്ചും. കൂട്ടത്തില്‍ നമ്മുടെ കൂട്ടത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. അവര്‍ രക്ഷിക്കുകയല്ല ചെയ്തത്. അവരുടെ പ്രഹരവും മനുഷ്യന്റെ വിഷവും എന്നെ കെടുത്തി. ഞാനൊന്നും ചെയ്ത്തില്ല. ഒന്നും നശിപ്പിച്ചില്ല. ആരേയും നോവിച്ചില്ല. അക്രമം കാണിക്കുന്നവര്‍ക്കും പിടിച്ചുപറിക്കുന്നവര്‍ക്കും കളളനും അവര്‍ക്കു കഞ്ഞിവക്കുന്നവര്‍ക്കേ മനുഷ്യരുടെ ഇടയില്‍ സ്ഥാനമുള്ളൂ. ദൈവത്തിന്റെ സ്വന്തക്കാരെന്നു വിളിക്കുന്നവര്‍പോലും എന്നോട് ദയകാണിച്ചില്ല. അവര്‍ക്ക് വരുമാനവും പിന്തുണയും അവനവന്‍ സ്‌നേഹവുമേ ഉള്ളൂ. ദൈവത്തിന്റെ ഛായ തങ്ങള്‍ക്കുമാത്രമേ ദൈവം തന്നിട്ടുള്ളവെന്നും അവന് മനുഷ്യരോടുമാത്രമേ കടപ്പാടുള്ളൂ എന്നും മറ്റുള്ളതൊക്കെ അവനു തിന്നാനും സുഖിക്കാനും ചവിട്ടിത്തിരിക്കാനുമുള്ളതാണെന്നുമാണ് അവരുടെ വാദം. ഏതപ്പനും സ്വന്തം മക്കളോടുള്ളത്ര സ്‌നേഹം അന്യന്റെ മക്കളോട് ഉണ്ടാവില്ല. ദൈവത്തിനും അങ്ങനെയാണത്രേ. അമ്മ കാക്കിയിട്ട വനപാലകരെ വിശ്വസിക്കരുത്. നമുക്കു രക്ഷതരുന്നവര്‍ എന്ന പേരിട്ടു അവരെ ഭരിക്കുന്നവരെയും വിശ്വസിക്കരുത്. അവര്‍ അവര്‍ അതിര്‍ത്തികളെമാത്രം മാനിക്കുന്നവരാണ്. നമുക്ക് മനുഷ്യര്‍ക്ക് വോട്ടുചെയ്യാന്‍ പറ്റില്ലല്ലോ. എങ്കില്‍ നമുക്കാര്‍ക്കും ഈ ഗതികേട് വരില്ലായിരുന്നു.
എനിക്കവര്‍ ആവളോം ഹേമം തന്നു. മരുന്നോ ആഹാരമോ വെള്ളമോ തന്നില്ല. ക്ഷീണിതനാണെന്നും ആവോളം മുറിവുണ്ടെന്നു കണ്ടില്ല. വിഷം തന്നു. കുലകുത്തികളായ അടിമകളെകൊണ്ട് പ്രഹരം തന്നു. അവര്‍ എനിക്കു പേരിട്ടു. തണ്ണീര്‍ക്കൊമ്പന്‍… പക്ഷേ തണ്ണിമാത്രം തന്നില്ല.
എന്നെ കൊന്ന് അവര്‍ പേടിയറ്റി. അവകാശം ചോദിച്ച് ഇനി ഞാന്‍ ചെല്ലില്ലല്ലോ. മനുഷ്യര്‍ ഭീരുക്കളാണ്. കാഴ്ചയില്‍ കേമന്മാരായ നമ്മേമാത്രമല്ല കണ്ണിനുകാത്ത കോറോണജീവതരികളെ ഭയന്ന് അടച്ചിട്ടിരുന്നവരാണ്. ഒന്നും ചെയ്യാന് പറ്റാതെ. മയക്കുവെടിയും കുങ്കികളും മന്ത്രിയും കാക്കിക്കാരും പേടിച്ച് അകത്തിരുന്നകാലം അവര്‍ക്കു കഴിഞ്ഞതേയുള്ളൂ. ഗോളങ്ങളെ അമ്മാമാടി, അശ്വമേധം നടത്തിയവര്‍-ചെമ്പന്‍കുതിരെ പിടിച്ചുകെട്ടാന്‍ ആരുണ്ടെന്നു ചോദിച്ചവര്‍-ചിരിയും പ്രണയവും ദാഹിച്ചാല്‍ ഇറ്റുവെള്ളം കിട്ടാതെയും കൊടുക്കാതെയും മാളങ്ങളില്‍ ഒളിച്ചവര്‍ നമ്മേ വേട്ടയാടുകയാണ്.
അമ്മേ നമ്മുടെ കൊമ്പ് ആരെങ്കിലും എടുത്താല്‍ അകത്താക്കാന്‍ ഓടിനടക്കുന്നവര്‍, ഒരു മയില്‍്പ്പീലി കുഞ്ഞുങ്ങള്‍ ആരെങ്കിലും ദൈവത്തിന് സമര്‍പ്പിക്കാന്‍ കൊണ്ടുനടന്നാല്‍ പിടിച്ച് അകത്താക്കാന്‍ നടക്കുന്നവര്‍ ജീവനുള്ള, ദാഹമുള്ള, വിശപ്പുള്ള നമ്മേ കാണുന്നില്ല. കൊല്ലാന്‍, കൈയടിവാങ്ങാന്‍ കൂട്ടുനില്‍ക്കുന്നു. ഒന്നും പറ്റില്ലമ്മേ.. നമുക്ക്. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതു തന്നേ. പിടിച്ചു പറിച്ചവന്‍ ഉടമയും ഉടമ കവര്‍ച്ചക്കാരനുമാണ്. നമ്മുടെ കാട്ടില്‍പോലും ഇല്ല ഈ നിയമം. നാം ഉടമകളല്ല. ആക്രമണകാരികളും പിടിച്ചുപറിക്കാനും വരുന്നവരാണ്. നമുക്കു നീതിയില്ല. നിയമില്ല. കൊല്ലുന്നവന്‍ പറയും ചത്തവന്റെ വിധി. നാളെ എന്റെ ഉടല്‍ കീറിമുറിക്കും. ആത്മഹത്യ എന്ന് പ്രഖ്യാപിക്കും. പ്രേമനൈരാശ്യം എന്ന് പറയും. നാട്ടിലേക്കു വരരുത്. പട്ടിണികിടന്നു ചത്തോണം. അല്ലെങ്കില്‍ ദുര്‍മരണം… അമ്മേ ഈ ശ്വാസം കാട്ടിലെങ്ങും അലയടിച്ചു നടക്കുമെന്ന് വിചാരിക്കുന്നു. എന്ന് കാടേറിയവര്‍ വിളിക്കുന്ന തണ്ണീര്‍ക്കൊമ്പന്‍ ; കൊന്നശേഷം കണ്ണീര്‍ക്കൊമ്പന്‍. ഭാഷയ്ക്ക് പഞ്ഞമില്ലാ്ത്തവര്‍ ലൈവില്‍ പറയുന്നു. അമ്മേ കൂട്ടം പിരിയരുത് എന്ന ഉപദേശത്തിന് ഇങ്ങനെയൊരു വലിയ ദുരനുഭവമുണ്ടെ ന്ന് പറഞ്ഞില്ലെല്ലോ. ഭഗവാനും അങ്ങനെയായിരുന്നല്ലോ. പൂര്‍ണ്ണമാക്കിയിരുന്നെങ്കില്‍ അഭിമന്യു രക്ഷപ്പെടുമായിരുന്നു.
ചാവുന്നോന്റെ നീതി കൊല്ലുന്നവന്‍ തീരുമാനിക്കും. അതിന് ചിലപ്പോഴെക്കെ പോസ്റ്റുമോര്‍ട്ടം എന്നും പറയും.