ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകള്‍ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചത്. 1980ല്‍ ‘അഹത്’ എന്ന പേരില്‍ ഗസല്‍ ആല്‍ബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തന്റെ കരിയര്‍ ആരംഭിച്ചത്.

1981ല്‍ മുക്രാര്‍, 1982ല്‍ തര്‍നം, 1983ല്‍ മെഹ്ഫില്‍, 84ല്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പങ്കജ് ഉദാസ് ലൈവ്, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോര്‍ഡുകള്‍. 1986ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ”ചിത്തി ആയ് ഹേ” എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 2006ല്‍ പത്മശ്രീ ലഭിച്ചു.