മലയാളി നേഴ്സ് കാനഡയിൽ അന്തരിച്ചു

കാനഡയിലെ ഒന്റാരിയോയിലെ ഓഷവയിൽ, കോഴിക്കോട് കല്ലാനോട് സ്വദേശി ജോമോൻ വടക്കേലിന്റെ ഭാര്യ സീമ കുര്യൻ (45) അന്തരിച്ചു. ദുർഹം റീജിയണിൽ നഴ്സ് ആയിരുന്നു. സംസ്കാരം ശനിയാഴ്ച 11.30ന് ഓഷവയിലെ സെന്റ് ജോസഫ്സ് സിറോ മലബാർ കത്തോലിക്ക പള്ളിയിൽ.

മാർച്ച് ഏഴിന് വൈകുന്നേരം 4 മുതൽ 9 വരെ ഓഷവയിലെ തോൺടൺ സെമിട്രിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വക്കും. വയനാട് മക്കിയാട് കൂവ്വപ്പാറ കുടുംബാംഗമാണ് സീമ കുര്യൻ. ജൊവാനാ വടക്കേൽ, റിയോൻ വടക്കേൽ (ഇരുവരും കാനഡയില്‍ വിദ്യാർത്ഥികൾ) എന്നിവർ മക്കളാണ്