കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിനു നവനേതൃത്വം

ജോസഫ് പാപ്പൻ

ന്യൂയോർക്കിലെ ബ്രൂക്‌ ലിൻ, ക്യുൻസ്, ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള ഓർത്തഡോൿസ് ഇടവകകളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചിന്റെ 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .

മാർച്ച് മൂന്നാം തീയതി ചെറി ലെയ്‌ൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ചിൽ നടന്ന മീറ്റിങ്ങിൽ പ്രസിഡന്റായി ഫാ. ജോൺ തോമസ് ആലുംമൂട്ടിലിനേയും, സെക്രട്ടറിയായി  ഫിലിപ്പോസ് സാമുവേലിനേയും  (സാം) തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:  ഷാബു മാമ്മൻ (ട്രസിറ്റി)  ഫാ .ജോർജ് മാത്യു (കൊയർ ഡയറക്ടർ), ജോസഫ് പാപ്പൻ (കൊയർ മാസ്റ്റർ ),  സിസി മാത്യു (കൊയർ കോഓർഡിനേറ്റർ),  മോൻസി മാണി, ഗ്രേസ് മോഹൻ, എൽസിക്കുട്ടി മാത്യു  (പ്രോഗ്രാം കോഓർഡിനേറ്റർമാർ). ഓഡിറ്റർ: ജോൺ താമരവേലിൽ

ഫാ. ജോൺ തോമസ് , ഫാ.ജോർജ് മാത്യു, ഫാ.ഗ്രിഗറി വര്ഗീസ് എന്നിവരെ കൂടാതെ ഇടവക പ്രധിനിധികളും മീറ്റിങ്ങിൽ പങ്കെടുത്തു . എല്ലാ വർഷവും മുടങ്ങാതെ ക്രിസ്തുമസ്  ന്യൂഇയർ ആഘോഷങ്ങളും മൂന്നു ദിവസത്തെ സംയുക്ത കൺവെൻഷനും ഏകദിന ധ്യാനങ്ങളും കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു .