കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ “KHNA for Kerala “ പ്രോജക്ടിന്റെ ഒരു കോടി രൂപയുടെ സേവാപ്രവർത്തനം ഉദ്‌ഘാടനം ചെയ്തു

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ “KHNA for Kerala “ പ്രോജക്ടിന്റെ ഒരു കോടി രൂപയുടെ സേവാപ്രവർത്തനം ഉദ്‌ഘാടനം ചെയ്തു . മാർച്ച് 3 ഞായറാഴ്ച ന് ചാലക്കുടി സിദ്ധാർത്ഥ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗം പ്രെഡിഡന്റ് Dr. നിഷ പിള്ള ഉദ്‌ഘാടനം ചെയ്തു . ട്രെഷറർ രഖുവരൻനായർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു . ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ് 2025 ജൂലൈയിൽ ന്യൂയോർക്കിൽ നടക്കുന്ന സിൽവർജൂബിലി കൺവെൻഷനെക്കുറിച്ചും KHNA കേരളത്തിൽ നൽകുന്ന പ്രൊഫഷണൽ സ്കോളര്ഷിപ്പിന്റ പ്രവർത്തനത്തെക്കുറിച്ചും വിശദീകരിച്ചു. മുൻ KHNA, Houston കൺവെൻഷൻ ചെയർമാൻ Dr. രഞ്ജിത് പിള്ള ഓഡിയൻസിന്റ അഭ്യർത്ഥന പ്രകാരം വിജയകരമായി നടന്ന “ജാനകി” പ്രോജെക്ടിനെപ്പറ്റി സംസാരിച്ചുകൊണ്ട് ന്യൂയോർക് കൺവെൻഷന് വിജയാശംസകൾ നേർന്നു. അന്നദാനം പ്രോജെക്ടിനെക്കുറിച്ചു രമണി പിള്ളയും , സനാതനധർമ്മപരിചയം പ്രോജെക്ടിനെ കുറിച്ചു Dr .പത്മകുമാറും , മുൻ KHNA സുവനീർ കമ്മറ്റി ചെയർമാൻ രാധാകൃഷ്ണൻ നായർ സനാതന ധർമ്മവും , ആർഷദർശന പുരസ്കാരവിതരണത്തിൽ സമകാലീന സാഹിത്യകാരന്മ്മാരുടെ പ്രവർത്തനവും വിശദീകരിച്ചു സംസാരിച്ചു. വിവിധ സേവാപ്രവർത്തകരും , സാമൂഹിക പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു. KHNA യുടെ കേരളത്തിൽ നടന്ന ആദ്യസമ്മേളനം വിജയകരമായി നടത്തുന്നുന്നതിന് സഹകരിച്ച ഏവർക്കും Dr. നിഷ പിള്ള നന്ദി പ്രകാശിപ്പിച്ചു .