വാഷിംഗ്ടൺ സെൻറ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉത്ഘാടനവും ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക് സീകരണവും നൽകുന്നു.
ഏപ്രിൽ ഇരുപത്തെട്ടിനു കൂടുന്ന സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിൻറെ ഉത്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടത്തപ്പെടുന്നു.
മാർത്തമറിയം സമാജം, മെൻസ് ഫോറം, എം.ജി. ഓ. സി സം, ബാല സമാജം, എന്നീ ആൽമീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിംഗ്ടൺ, മേരിലാൻഡ് ഏരിയകളിൽ നടത്തപ്പെടുന്നു. ആദ്യപടിയായി ഭവന രഹിതരായ ഒരു വ്യക്തിക്ക് ജൂബിലിയുടെ പേരിൽ കേരളത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നു.
ഇടവക വികാരി ഫാ. കെ. ഓ. ചാക്കോയുടെ നേതൃതോത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി ആസ്വിൻ ജോൺ, എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനറായും, നിർമ്മല തോമസ് ജോയിൻറ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്സ് ജോൺ അസിറ്റൻറ് സുവനീർ എഡിറ്റർ, മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ് , ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ്, എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തനങ്ങൾ ആരംഭിച്ചു .