മലങ്കര ഓർത്തഡോക്സ് സഭയുടെ ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്ക, മിഡ്വെസ്ററ് ചിക്കാഗോ റീജിയൻ ഫാമിലി കോൺഫെറെൻസിനു തുടക്കം കുറിച്ചു

മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ കീഴുള്ള മിഡ്വെസ്ററ് ചിക്കാഗോ റീജിയൻ ഫാമിലി കോൺഫറൻസ്, മിഷിഗൺ, സെൻറ് ലൂയിസ്, കാൻസസ് സിറ്റി ഇടവകകളും, ചിക്കാഗോയിൽ ഉള്ള നാലു ഇടവകകളും ഒന്നിച്ചു ചേർന്ന് 2024 ജൂൺ മാസം 14,15 തീയതികളിൽ Elmhurst സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
എട്ടാം തിയതി വെള്ളിയാഴ്ച്ച ഭദ്രാസന മെത്രാപോലിത്ത H G ഡോക്ടർ തോമസ് മാർ ഇവാനിയോസ് സന്ധ്യ നമസ്കാരത്തോടുകൂടി ആദ്യ റെജിസ്ട്രേഷൻ പൂർത്തീകരിച്ഛ് കോൺഫെറെൻസിനു തുടക്കം കുറിച്ചു.
ഈ കോൺഫെറെൻസിൽ മെരിലിൻ കൊച്ചമ്മ (മിസ്സസ് മെർലിൻ T മാത്യു )
( Navigating Modernity with Ancient Wisdom) Centered proverbs Chapter 3. എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ വചന പ്രഘോഷണം നടത്തുന്നതായിരിക്കും.
കോൺഫെറെൻസിന്റെ നടത്തിപ്പിനായി റെവ. ഫാദർ ജോർജ് റ്റി ഡേവിഡ്, ചെയർമാൻ ആയും, മിസ്സസ് ജിജി കെ സൈമൺ കൺവീനർ ആയും, എല്ലാ ഇടവകളിലും ഉള്ള വൈദികരുടെ നേതൃത്വത്തിലും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കോൺഫറൻസ് കമ്മിറ്റിക്കു വേണ്ടി
ഏലിയാമ്മ പുന്നൂസ് 224 425 6510.