കൊച്ചിയിലെ പള്ളിപ്പെരുന്നാളിലെയും ഉൽസവങ്ങളിലേയും കലാപരിപാടികൾക്ക് പോലീസ് വിലക്ക്

കൊച്ചി: ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൊച്ചിയിൽ പള്ളിപ്പെരുന്നാളുകളും ഉൽസവങ്ങളും ആഘോഷിക്കന്നത്. ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിൽ പ്രാർത്ഥനാ ചടങ്ങുകൾക്കു ശേഷം രാത്രി 9 മണിയോടെയാണ് കലാപരിപാടികൾ ആരംഭിക്കുന്നത്. എന്നാൽ രാത്രി 10 മണിക്കു ശേഷം ഉൽസവങ്ങൾക്കും പള്ളിപ്പെരുന്നാളിനും പോലീസ് മൈക്ക് അനുവദിക്കുന്നില്ല..

കഴിഞ്ഞ ദിവസം ചെല്ലാനം സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കിടയിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഗാനമേളയ്ക്കിടയിൽ ഡാൻസ് ചെയ്യാൻ തയ്യാറായ യുവാക്കളെ പോലീസ് മർദ്ദിച്ചിരുന്നു. പള്ളിപ്പെരുന്നാൾ പ്രസുദേന്തി നടത്തിയ മദ്യസൽക്കാരത്തിൽ പങ്കെടുത്ത പോലീസ് യുവാക്കളെ മർദ്ദിക്കുന്നതിനിടെ ഗാനമേള സ്റ്റേജിൽ കയറിയ ഒരു ചെറുപ്പക്കാരൻ മൈക്കെടുത്ത് തന്നെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെ പോലീസ് സ്റ്റേജിലേക്ക് ഇരച്ചു കയറി ആയിരങ്ങളുടെ മുന്നിൽ വെച്ച് ഈ ചെറുപ്പക്കാരനെ മർദിച്ചു.ഈ കണ്ട ഒരു കുട്ടം യുവാക്കൾ സ്റ്റേജിലേക്ക് കയറി ഇതിനെ തടഞ്ഞു.

ഇതോടെ പോലീസും യുവാക്കളും തമ്മിൽ പൊരിഞ്ഞ അടിയായി.എണ്ണത്തിൽ കുറവായ പോലിസിനെ നാട്ടുകാർ തല്ലിയോടിക്കുകയായിരുന്നു. ഇതിനിടയിൽ ഗാനമേള സംഘത്തിന്റെ ഉപകരണങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. തിരിച്ചു പോയ പോലീസ് സന്നാഹങ്ങളുമായി തിരിച്ചെത്തി കണ്ടവരേയെല്ലാം അടിച്ചോടിച്ചു. നൂറോളം പോലീസുകാരാണ് സന്നാഹങ്ങളുമായി എത്തിയത്.ഇവർ തൊട്ടടുത്ത വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പള്ളിക്കു സമീപം താമസിക്കുന്ന തോപ്പിൽ ഫാബിയാന്റെ വീട്ടുപകരണങ്ങളും പ്രാർത്ഥന മുറിയിലെ തിരുരൂപങ്ങളും നശിപ്പിച്ചു.നിരവധി പേർക്കെതിരെ കേസുമെടുത്തു ഇതിനു ശേഷമാണ് രാത്രി പത്തു മണിക്ക ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്ന കോടതി വിധി ഉയർത്തിക്കാട്ടി കലാപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് പരമ്പരാഗത കലാരൂപങ്ങളായ ചവാട്ടു നാടകവും കഥകളിയും പുലർച്ചെ വരെ നീളുന്ന കലാപരിപാടികളാണ്. ഇതൊന്നും ഇനി കൊച്ചിയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് പോലീസ്.

എന്നാൽ പോലീസ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ഉച്ചഭാഷിണി ഉപയോഗിക്കന്നതിനെതിരെ പരാതിയുണ്ടെങ്കിൽ തടയുമെന്നല്ലാതെ ആരാധനാലയങ്ങളിലെ പരിപാടികൾ സാധാരണ നിലയിൽ തടയാറില്ല. മദ്യപാനികളായ ചില പോലീസുകാർ ആത്മസംയമനം പാലിക്കാതെ നടത്തിയ ഇടപെടലുകളെ തുടർന്ന് ഒരു ദേവാലയത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ കൊച്ചിയിലെ മൊത്തം ദേവാലയങ്ങളിലെ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് കേരള റീജിണൽ ലത്തിൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി ജോർജ്ജ് പറഞ്ഞു.

ആഘോഷ പരിപാടിക്ക് സമയക്രമം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അതിന്റെ പേരിൽ കലാപരിപാടികൾ വിലക്കര തെന്നും SNDP കൊച്ചി താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ആർ.ചന്ദ്രൻ ആവശ്യപ്പെട്ടു.കൊച്ചി ലെ മിക്കവാറും ക്ഷേത്രങ്ങളിൽ ഉൽസവങ്ങൾ നടന്നുവരികയാണ് പള്ളിപ്പെരുന്നാളുകളും ആരംഭിച്ചു കഴിഞ്ഞു. ഓർക്കാപ്പുറത്ത്വിലക്കു വന്നതോടെ സംസ്ഥാടകർ നെട്ടോട്ടത്തിലാണ് കലാ പരിപാടികൾക്ക് വിലക്കു വന്നതോടെ കലാ സംഘടനകളും പ്രതിസന്ധിയിലായി. കലാപരിപാടികൾ നടത്തി ഉപജീവനം കഴിക്കുന്ന കലാകാരൻമാരുടെ ജീവിതമാണ് വഴിമുട്ടുന്നത്. പോലീസ് വിലക്ക് വന്നതോടെ ക്ഷേത്ര – പള്ളി ഭാരവാഹികൾ ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്..